city-gold-ad-for-blogger

Book Release | വി രവീന്ദ്രന്റെ 'അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകള്‍' പുസ്തക പ്രകാശനം നവംബര്‍ 14ന്; ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള പുറത്തിറക്കും

കാസര്‍കോട്: (www.kasargodvartha.com) ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംമ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി രവീന്ദ്രന്‍ എഴുതിയ 'അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകള്‍' എന്ന പുസ്തകം നവംബര്‍ 14ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബെംഗ്‌ളുറു എംപി ഡിവി സദാനന്ദഗൗഡ ആദ്യ കോപി എറ്റുവാങ്ങും.
            
Book Release | വി രവീന്ദ്രന്റെ 'അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകള്‍' പുസ്തക പ്രകാശനം നവംബര്‍ 14ന്; ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള പുറത്തിറക്കും

അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ, ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രടറി പിപി മുകുന്ദന്‍, ദേശീയ സമിതി അംഗം കെ രാമന്‍പിള്ള, ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി നാരായണന്‍, അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംമ്സ് സംസ്ഥാന പ്രസിഡന്റ് കെ ശിവദാസന്‍, ജെനറല്‍ സെക്രടറി ആര്‍ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
  
Book Release | വി രവീന്ദ്രന്റെ 'അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകള്‍' പുസ്തക പ്രകാശനം നവംബര്‍ 14ന്; ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള പുറത്തിറക്കും

വാര്‍ത്താസമ്മേളനത്തില്‍ വി രവീന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ കെഎം ഹെര്‍ള, ജെനറല്‍ കണ്‍വീനര്‍ അഡ്വ. കെ രാജഗോപാലന്‍, ഇ കൃഷ്ണന്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, മഹാബലറൈ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Book-Release, V Ravindran's book will be released on November 14.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia