city-gold-ad-for-blogger

Health Department | സ്‌കൂൾ കലോത്സവ നഗരിയിൽ ശുചിത്വ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്


കുമ്പഡാജെ: (www.kasargodvartha.com) കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന മാർപ്പനടുക്കയിലും പരിസരത്തും ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന ശക്തമാക്കി. ഹെൽത് സൂപർ വൈസർ ബി അശ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
                   
Health Department | സ്‌കൂൾ കലോത്സവ നഗരിയിൽ ശുചിത്വ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

ഹോടെൽ, തട്ടുകട, ഐസ്ക്രീം, കരിമ്പിൻ ജൂസ്, അവിൽ മിൽക്, കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പ്ലാസ്റ്റിക് മുക്തമായാണ് മേള നടത്തുന്നത്. സ്ഥലത്ത് പ്ലാസ്റ്റിക് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രഥമശുശ്രൂഷ ടീമും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ കെഎസ് രാജേഷ്, ബൈജു എസ് റാം, ജിജു മാർക്കോസ്, ഡ്രൈവർ ബി നാസർ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: Sub-District School Festival: Health Department intensified hygiene checks, Kerala,Kasaragod,news,Top-Headlines,Kumbala,Kumbadaje,School,Sub-District Kalolsavam,Health-Department,Food.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia