Quran | രാത്രി നിസ്കാരത്തിൽ ഖുർആൻ മുഴുവൻ മനഃപാഠ പാരായണം നടത്തി വിദ്യാർഥിനി; വിസ്മയമായി അൽ ബയാനിലെ ആഇശ റഈഫ
Nov 2, 2022, 17:26 IST
കാസർകോട്: (www.kasargodvartha.com) രാത്രി നിസ്കാരത്തിൽ ഖുർആൻ മുഴുവൻ മനഃപാഠ പാരായണം നടത്തി അൽ ബയാൻ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട് ഫോർ ഗേൾസിലെ വിദ്യാർഥിനി അത്ഭുതം സൃഷ്ടിച്ചു. തളങ്കര ഖാസിലൈനിലെ എ പി ഇസ്മാഈലിന്റെ മകൾ ആഇശ റഈഫയാണ് വിസ്‌മയമായത്. അൽബയാനിൽ ഹിഫ്സ് പഠനം പൂർത്തീകരിച്ച ശേഷം തർബിയത് പഠനത്തോടൊപ്പം അധ്യാപികയായി സേവനം ചെയ്യുകയാണ് ആഇശ റഈഫ ഇപ്പോൾ.
ഒറ്റ രാത്രിയിൽ 11 റക്അത് നിസ്കാരത്തിൽ ഏഴര മണിക്കൂർ കൊണ്ടാണ് റഈഫ ഖുർആൻ മുഴുവനും മനഃപാഠ പാരായണം നടത്തിയത്. 'ഖത്മുൽ ഖിയാം' എന്നറിയപ്പെടുന്ന ഈ കർമം അൽബയാനിലെ അധ്യാപികമാരുടെ മേൽനോട്ടത്തിലാണ് നടന്നത്.
30 ഭാഗങ്ങളും 114 അധ്യായങ്ങളും ആറായിരത്തിൽ പരം വചനങ്ങളുമുള്ള വിശുദ്ധ ഖുർആൻ ഇത്തരത്തിൽ പാരായണത്തിനും പഠനത്തിനും എളുപ്പമാകുന്നത് ഖുർആനിന്റെ ദൈവികതയുടെ അടയാളമാണെന്നും പൂർവിക മഹത്തുക്കളുടെ ചരിത്രമാണ് ഇതിലൂടെ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും പ്രിൻസിപൽ ഹാഫിസ് ഹാശിം ഹസനി പറഞ്ഞു. അൽബയാനിൽ ഹിഫ്സ് പഠിക്കുന്ന എല്ലാ വിദ്യാർഥിനികൾക്കും ഇതിലേക്കുള്ള പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മജ്‌ലിസ് എജ്യുകേഷനൽ ട്രസ്റ്റിന്റെയും അൽബയാൻ അലുംനിസ് വെൽഫെയർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടക്കുന്ന ഖത്മുൽ ഖുർആൻ ദുആ മജ്‌ലിസിൽ വെച്ച് വിസ്മയം സൃഷ്ടിച്ച റഈഫയ്ക്ക് ആദരവും ഉപഹാരവും നൽകുമെന്ന് മാനജിങ് ട്രസ്റ്റി അബ്ദുൽ കരീം സിറ്റിഗോൾഡ് അറിയിച്ചു.
Keywords: Kasaragod, Kerala, News, Latest-News, Prayer, Teacher, School, Student recited entire Quran from memory.