Join Whatsapp Group. Join now!
Aster mims 04/11/2022

Drama Festival | സംസ്ഥാന നാടകോത്സവത്തിന് നവംബര്‍ 13ന് ബേവൂരിയില്‍ തിരശ്ശീല ഉയരും

State Drama Festival to begin on November 13 in Bevoori, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മൂന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 13 മുതല്‍ 19 വരെ ബേവൂരി സൗഹൃദ വായനശാല ഓപണ്‍ ഓഡിറ്റോറിയത്തിലാണ് സംസ്ഥാനം നാടക മത്സരം അരങ്ങേറുന്നത്. നാടകോത്സവിന്റെ ഭാഗമായി ജില്ലാതല അമേച്വര്‍ നാടകപ്രദര്‍ശനവും സാംസ്‌കാരിക സായാഹ്നവും സംഘടിപ്പിക്കും.
          
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Drama-Festival, Festival, Video, Programme, State Drama Festival to begin on November 13 in Bevoori.

13ന് വൈകിട്ട് നാലിന് നാടക പ്രവര്‍ത്തകന്‍ ബേവൂരിയിലെ എം നാരായണന്റെ സ്മൃതികുടീരത്തില്‍ നിന്ന് ജ്യോതി പ്രയാണം തുടങ്ങും. വൈകിട്ട് ആറിന് സിനിമാ നടന്‍ അനൂപ് ചന്ദ്രന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സിനിമാ നാടക നടന്‍ മഞ്ജുളന്‍ മുഖ്യാതിഥിയാകും. രാത്രി ഏഴിന് നാല് അമേച്വര്‍ നാടകങ്ങള്‍ അരങ്ങിലെത്തും. വെളിച്ചപ്പാട് (കോറസ് മാണിയാട്ട്), കലി (ബാക് സ്റ്റേജ് കാസര്‍കോട്), പ്രതിയും സാക്ഷിയും (അരമങ്ങാനം അഭിനയവേദി), നാസിക പുരാണം (സൗഹൃദ നാടകവേദി).
     
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Drama-Festival, Festival, Video, Programme, State Drama Festival to begin on November 13 in Bevoori.

14 മുതല്‍ പ്രൊഫഷണല്‍ മത്സര നാടകങ്ങള്‍. 14ന് നായകന്‍ (അനുഗ്രഹ, ചിറയന്‍കീഴ്), 15ന് മൂക്കുത്തി (രംഗഭാഷ, കോഴിക്കോട്), 16ന് ലക്ഷ്യം (ആറ്റിങ്ങല്‍ ശ്രീധന്യ), 17ന് ബാലരമ (തിരുവനന്തപുരം ശ്രീ നന്ദന), 18ന് അമ്മ മനസ് (അനശ്വര കൊല്ലം), 19ന് കടലാസിലെ ആന (കാഞ്ഞിരപ്പള്ളി അമല). 14ന് വൈകിട്ട് ആറിന് ജില്ലയിലെ സാംസ്‌കാരിക പ്രവര്‍ത്തകകരുടെ സംഗമം ഗ്രന്ഥലോകം എഡിറ്റര്‍ പിവികെ പനയാല്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സല്‍ ജില്ലാസെക്രടറി പി പ്രഭാകരന്‍ മുഖ്യാതിഥിയാകും. 15ന് വൈകിട്ട് ആറിന് ഭരണഘടനാ സംരക്ഷണ സദസ് (ഭരണഘടന നേരിടുന്ന വെല്ലുവിളി) അഡ്വ. സി ശുകൂര്‍ ഉദ്ഘാടനം ചെയ്യും. അസി. പബ്ലിക് പ്രോസിക്യൂടര്‍ കെ ബാലകൃഷ്ണ മുഖ്യാതിഥിയാകും. 16ന് വൈകിട്ട് ആറിന് നവോത്ഥാന സദസ് കവി സിഎം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണ മുഖ്യാതിഥിയാകും.

17ന് വൈകിട്ട് ആറിന് പെണ്‍പെരുമ (സ്ത്രീ ശാക്തീകരണ സദസ്) ആക്ടിവിസ്റ്റ് അഡ്വ. പിഎം ആതിര ഉദ്ഘാടനം ചെയ്യും. പിസി സുബൈദ മുഖ്യാതിഥിയാകും. 18ന് വൈകിട്ട് ആറിന് വിമുക്തി ലഹരി വിരുദ്ധ സദസ് അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമാ നടന്‍ പിപി കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയാകും. ബേക്കല്‍ ഡിവൈഎസ്പി സികെ സുനികുമാര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് മാജിക് മിഠായി നാടകം അരങ്ങേറും. 19ന് ആറിന് സമാപന സമ്മേളനം സിനിമ--നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്യും. ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും.

വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എംഎല്‍എയും സംഘാടകസമിതി ചെയര്‍മാനുമായ കെവി കുഞ്ഞിരാമന്‍, ജെനറല്‍ കണ്‍വീനര്‍ അബ്ബാസ് രചന, എന്‍ എ അഭിലാഷ്, കെ വിജയകുമാര്‍, കെ വി രഘുനാഥന്‍, രവീന്ദ്രന്‍ കൊക്കാല്‍, കെ വി ബാലകൃഷ്ണന്‍, ബി കൈരളി, രാജേഷ് മാങ്ങാട്, മൂസ പാലക്കുന്ന് എന്നിവര്‍ പങ്കെടുത്തു.

VIDEO UPLOADING...

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Drama-Festival, Festival, Video, Programme, State Drama Festival to begin on November 13 in Bevoori.
< !- START disable copy paste -->

Post a Comment