city-gold-ad-for-blogger

Qazi | ബേക്കൽ ഇല്യാസ് മുസ്‌ലിം ജമാഅത് ഖാസിയായി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ സ്ഥാനമേറ്റു

ബേക്കൽ: (www.kasargodvartha.com) ഇല്യാസ് മുസ്‌ലിം ജമാഅത് ഖാസിയായി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ സ്ഥാനമേറ്റു. സയ്യിദ് കെഎസ് അലി തങ്ങൾ കുമ്പോൽ തലപ്പാവ് അണിയിച്ചു. സ്ഥാനാരോഹണ സമ്മേളനം ഖത്വീബ് മുഹമ്മദ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെഎ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത് പ്രസിഡന്റ് കെ മഹ്‌മൂദ്‌ ഹാജി ഖാസിയെ ബൈഅത് ചെയ്തു.
                 
Qazi | ബേക്കൽ ഇല്യാസ് മുസ്‌ലിം ജമാഅത് ഖാസിയായി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ സ്ഥാനമേറ്റു

സ്വാഗത സംഘം ട്രഷറർ ബികെ അബ്ദുല്ല ഹാജി സ്ഥാനവസ്ത്രമണിയിച്ചു. ജമാഅത് ട്രഷറർ കെഎ അബ്ബാസ് ഹാജി ഉപഹാരം നൽകി. മജീദ് ഹാജി പൊന്നാട അണിയിച്ചു. ജമാഅത് ഓഡിറ്റർ ബികെ സാലിം ഖാസിയെ പരിചയപ്പെടുത്തി. അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ മുഖ്യപ്രഭാഷണം നടത്തി.
               
Qazi | ബേക്കൽ ഇല്യാസ് മുസ്‌ലിം ജമാഅത് ഖാസിയായി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ സ്ഥാനമേറ്റു


ബേക്കൽ ഖത്വീബ് ശാഫി ബാഖവി ചാലിയം, മുദരിസ് ആസിഫ് ഹിമമി അഹ്സനി, ഖിളർ ജുമാ മസ്ജിദ് ഖത്വീബ് ഇർശാദ് വാരിസി, ഹദ്ദാദ് ഖത്വീബ് ഹാരിസ് ഫാളിലി പ്രസംഗിച്ചു. വാഫി ബിരുദം നേടിയ മുഹമ്മദ് നബീൽ വാഫിക്ക് സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉപഹാരം നൽകി അനുമോദിച്ചു. ജമാഅത് ജെനറൽ സെക്രടറി കെഎച് മുഹമ്മദ് സ്വാഗതവും ടികെ ഹസൈനാർ നന്ദിയും പറഞ്ഞു.

Keywords:  Sayyid Muhammad Jifri Muthukkoya Thangal taken charge as Bekal Ilyas Jamaath Qazi, Bekal,News,Top-Headlines,Kerala,Muslim.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia