റിയാദ്: (www.kasargodvartha.com) സ്‌കൂള്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. സഊദി അറേബ്യയിലെ അല്‍ ഖസീം പ്രവിശ്യയിലാണ് സംഭവം. സ്‌കൂള്‍ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. പടിഞ്ഞാറന്‍ അല്‍ ഖസീമിലെ ബദായയിലുള്ള അല്‍ ദബ്താന്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.
ദറഇയയിലെ മസ്‌ക ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ഥികളില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടാമന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: Riyadh, news, Gulf, World, Top-Headlines, Accident, Death, Students, hospital, Saudi Arabia, Vehicle, Saudi Arabia: Two school students died in road accident.