Join Whatsapp Group. Join now!
Aster mims 04/11/2022

Road Work | ചെങ്കള പഞ്ചായതിലെ വിദ്യാനഗർ - എരുതുംകടവ് - പുതുമണ്ണ് - എൻഎ ഗേൾസ് സ്കൂൾ റോഡ് ടാറിംഗിന് ദുരന്തനിവാരണ വകുപ്പ് അനുവദിച്ച 5 ലക്ഷം രൂപ ലാപ്സായി; കയ്യേറ്റം പരിഹരിക്കാതെ ടാറിംഗ് വേണ്ടെന്ന് പ്രദേശവാസികൾ നിലപാട് എടുത്തതാണ് തുക നഷ്ടപ്പെടാൻ കാരണമെന്ന് പ്രസിഡണ്ട്

Rs 5 lakh allotted for school road taring lapsed #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (www.kasargodvartha.com) വിദ്യാനഗർ - എരുതുംകടവ് - പുതുമണ്ണ് - എൻഎ ഗേൾസ് സ്കൂൾ റോഡ് ടാറിംഗിന് ദുരന്തനിവാരണ വകുപ്പ് അനുവദിച്ച അഞ്ച് ലക്ഷം രൂപ ലാപ്സായി. ആസ്തി രജിസ്റ്റർ സാക്ഷ്യപത്രം നൽകാത്തതാണ് തുക ലാപ്സാകാൻ കാരണമെന്നാണ് ആക്ഷേപം. ദുരന്തനിവാരണ വകുപ്പ് 2020 ഫെബ്രുവരിയിൽ പ്രകൃതി ക്ഷോഭ കാലവർഷക്കെടുതി വിഭാഗത്തിൽ ഉൾപെടുത്തിയാണ് റോഡ് ടാർ ചെയ്യാൻ തുക അനുവദിച്ചത്. ബ്ലോക് ഡെവലപ്മെന്റ് ഓഫീസ് മുഖേനയാണ് പദ്ധതി നിർവഹണം നടത്തിയിരുന്നത്.
       
Rs 5 lakh allotted for school road taring lapsed, Kerala,kasaragod,Vidya Nagar,news,Top-Headlines,Road,Chengala,School,President.

റോഡ് ടാർ ചെയ്യാൻ ഭരണാനുമതി നൽകിയ എരുതുംകടവ് - പുതുമണ്ണ് - എൻഎ ഗേൾസ് സ്കൂൾ റോഡിന്റെ പേര് ആസ്തി രജിസ്റ്ററിൽ പടുവടുക്ക - എൻഎ സ്കൂൾ - എരുതുംകടവ് റോഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഭരണാനുമതി ലഭ്യമായ റോഡും ആസ്തി രജിസ്റ്ററിലെ റോഡും ഒന്നുതന്നെയാണെന്ന് ചെങ്കള പഞ്ചായത് പ്രസിഡന്റ്, സെക്രടറി, എൽഎസ്ജിഡി എൻജിനീയർ എന്നിവർ ചേർന്ന് സാക്ഷ്യപത്രം നൽകിയിരുന്നുവെങ്കിൽ റോഡ് ടാറിംഗ് നടക്കുമായിരുന്നുവെന്നുമാണ് പറയുന്നത്. ജിപിഎസ് ലൊകേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപും സാക്ഷ്യപത്രത്തോടൊപ്പം നൽകണമായിരുന്നു.
           
Rs 5 lakh allotted for school road taring lapsed, Kerala,Kasaragod,Vidya Nagar,News,Top-Headlines,Road,Chengala,School,President.

കാസർകോട് ബ്ലോക് ഡെവലപ്മെന്റ് ഓഫീസർ ചെങ്കള പഞ്ചായത് സെക്രടറിയെ ഇക്കാര്യം രേഖാമൂലം തന്നെ അറിയിച്ചിരുന്നുവെന്നാണ് വിവരം. 2021 ഒക്ടോബർ 21 നാണ് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയത്. രണ്ട് റോഡും ഒന്ന് തന്നെയാണെന്ന് പഞ്ചായത് സാക്ഷ്യപ്പെടുത്തി നൽകിയാൽ തീരാവുന്ന കാര്യമായിരുന്നിട്ടും പഞ്ചായത് അലംഭാവം കാട്ടുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കാസർകേട് എംഎൽ എയും പഞ്ചായതും വീണ്ടും ഇടപെട്ട് ആസ്തി രജിസ്റ്ററിലുള്ള പേരിൽ തന്നെയുള്ള റോഡിന് ഭരണാനുമതി ലഭ്യമാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണെന്ന് ഈ റോഡെന്ന് പ്രദേശവാസികൾ പറഞ്ഞു. പരിസരത്തുള്ളവർ സ്ഥലം വിട്ടു കൊടുത്താണ് റോഡ് നിർമിച്ചത്. റോഡിൻ്റെ സ്ഥലം കയ്യേറി കെട്ടിടങ്ങൾ നിർമിച്ചത് വലിയ വാഹനങ്ങൾക്ക് ഈ റോഡിൽ കടന്നു പോകുന്നതിന് തടസമായി തീർന്നിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.

നാട്ടുകാരുടെ പരാതിയിൽ കയ്യേറ്റം പൊളിക്കാൻ ഹൈകോടതി പഞ്ചായതിന് നോടീസ് അയച്ചിട്ടുണ്ട്. എൻഎ ഗേൾസ് സ്കൂൾ, കൂടാതെ കേന്ദ്രീയ വിദ്യാലയം, ടീചേഴ്സ് ട്രെയിനിങ് സെന്റർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നേരിട്ട് എത്താൻ കഴിയുന്ന റോഡിനോടാണ് ചെങ്കള പഞ്ചായത് അവഗണന കാട്ടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

റോഡ് കയ്യേറ്റം പരിഹരിക്കാതെ ടാറിംഗ് വേണ്ടെന്ന് പ്രദേശവാസികൾ നിലപാട് എടുത്തതാണ് തുക ലാപ്സാകാൻ കാരണമെന്ന് പഞ്ചായത് പ്രസിഡണ്ട് ഖാദർ ബദ്‌രിയ കാസർകോട് വാർത്തയോട് പറഞ്ഞു. റോഡ് കയ്യേറ്റം സംബന്ധിച്ച കേസ് ഹൈകോടതിയുടെ പരിഗണനയിലാണെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

Keywords: Rs 5 lakh allotted for school road taring lapsed, Kerala,Kasaragod,Vidya Nagar,News,Top-Headlines,Road,Chengala,School,President.

Post a Comment