തടസ്സങ്ങള്‍ നേരിടുന്ന പദ്ധതികള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ
Nov 8, 2022, 19:37 IST
കാസര്‍കോട്: (www.kasargodvartha.com) എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രത്യേക വികസന നിധിയിലേയും ആസ്തി വികസന പദ്ധതിയിലേയും പ്രവൃത്തികള്‍ സംബന്ധിച്ച് അവലോകന യോഗം കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് യോഗത്തില്‍ പങ്കെടുത്തു. തടസ്സങ്ങള്‍ നേരിടുന്ന പദ്ധതികള്‍ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍ദേശം നല്‍കി.
എല്ലാ മാസവും അവലോകനയോഗം ചേരാനും യോഗത്തില്‍ തീരുമാനമായി. എഡിസി ജനറല്‍ ഫിലിപ് ജോസഫ്, ഫിനാന്‍സ് ഓഫീസര്‍ എം ശിവപ്രകാശന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
എല്ലാ മാസവും അവലോകനയോഗം ചേരാനും യോഗത്തില്‍ തീരുമാനമായി. എഡിസി ജനറല്‍ ഫിലിപ് ജോസഫ്, ഫിനാന്‍സ് ഓഫീസര്‍ എം ശിവപ്രകാശന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords: Projects facing hurdles will be checked and take follow-up action: N A Nellikunnu MLA, Kasaragod, Kerala, News, Latest-News, MLA, N.A.Nellikunnu, District Collector, Collectorate,







