city-gold-ad-for-blogger

Arrested | യുവമോർച നേതാവിന്റെ കൊലപാതകം: ഒരാളെ കൂടി എൻഐഐ അറസ്റ്റ് ചെയ്തു; പിടിയിലായവരുടെ എണ്ണം 14 ആയി

മംഗ്ളുറു: (www.kasargodvartha.com) ബിജെപി യുവമോർച നേതാവ് പ്രവീൺ നെട്ടറുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ശാഹിദ് ആണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
  
Arrested | യുവമോർച നേതാവിന്റെ കൊലപാതകം: ഒരാളെ കൂടി എൻഐഐ അറസ്റ്റ് ചെയ്തു; പിടിയിലായവരുടെ എണ്ണം 14 ആയി

ഇതേ കേസിൽ നേരത്തെ അറസ്റ്റിലായ എസ്ഡിപിഐ നേതാക്കളായ ശാഫി, ഇഖ്ബാൽ എന്നിവരുടെ ബന്ധുവാണ് ശാഹിദ് എന്നും കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ബെംഗ്ളൂറിലേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണ കന്നഡ, ഹുബ്ബള്ളി, മൈസുറു എന്നിവിടങ്ങളിലെ അഞ്ചിടങ്ങളിൽ റെയ്ഡ് നടത്തിയാണ് ഇഖ്ബാൽ, ശാഫി, ഇബ്രാഹിം എന്നിവരെ നവംബർ അഞ്ചിന് എൻഐഎ അറസ്റ്റ് ചെയ്തത്.

ഈ വർഷം ജൂലൈ 26നാണ് ബെല്ലാരെയിൽ പ്രവീൺ നെട്ടറു കൊല്ലപ്പെട്ടത്. ബെല്ലാരെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി മസ്ഊദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈകുകളിൽ എത്തിയ സംഘം പ്രവീണിനെ അക്രമിച്ച് കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ദക്ഷിണ കന്നഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറി.

Keywords:  Mangalore, Karnataka, News, Top-Headlines, Latest-News, Arrest, Arrested, Yuvamorcha, Murder-case, Murder, Case, SDPI, Investigation, Police,   Praveen Nettaru murder case; One more arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia