വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിയുന്ന അറഫാത് എന്ന യുവാവാണ് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ആദ്യം പീഡിപ്പിച്ചതെന്നാണ് വീട്ടുകാർ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പിന്നീട് അറഫാത് നാല് സുഹൃത്തുകള്‍ള്‍ക്കും പെണ്‍കുട്ടിയെ കാഴ്ച വെച്ചുവെന്നാണ് ആരോപണം.
തുടര്‍ന്നാണ് ഞെട്ടിക്കുന്ന പീഡന വാർത്ത പുറം ലോകം അറിയുന്നത്. കാസര്‍കോടിന് പുറമെ കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇവരെ കൂടാതെ മറ്റ് എട്ട് പേര്‍ കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് കുറ്റാരോപിതർക്കായി തിരച്ചിൽ നടത്തിവരികയാണ്.
Keywords: Police booked for assault on minor girl, News,Top-Headlines,Kerala,Kasaragod,Vidya Nagar,Police,Assault,Pocso.