city-gold-ad-for-blogger

Police booked | പിഗ്മി ഏജന്റിനെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്നതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

ബോവിക്കാനം: (www.kasargodvartha.com) പിഗ്മി ഏജന്റിനെ ആക്രമിച്ച് പണം കവർന്നതായി പരാതി. എട്ടാം മൈൽ സ്വദേശിയും യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ ബോവിക്കാനം ശാഖയിലെ പിഗ്മി ഏജന്റുമായ ഒ കെ രാമകൃഷ്ണനെ (73) തലയ്ക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് കവർച ചെയ്‌തെന്നാണ് പരാതി. വെളളിയാഴ്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

Police booked | പിഗ്മി ഏജന്റിനെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്നതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി
പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിക്കുകളോടെ ചെങ്കള ഇകെ നായനാർ ആശുപത്രിയിൽ കഴിയുന്ന രാമകൃഷ്ണനിൽ നിന്ന് ആദൂർ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. ബാഗിലുണ്ടായിരുന്ന 20,000 രൂപയാണ് നഷ്ടമായതെന്നും ആളെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
           
Police booked | പിഗ്മി ഏജന്റിനെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്നതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

Keywords: K asaragod, News, Kerala, Top-Headlines, Bovikanam, Assault, Police, Adhur, Case, Investigation, Hospital, Pigmy collector assaulted; Police booked.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia