Join Whatsapp Group. Join now!
Aster MIMS 10/10/2023

Road | വനത്തിലൂടെ പാത; പാണ്ടി - ബളവന്തടുക്ക കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പിച്ചു

Pandi - Balavanthaduka concrete road inaugurated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദേലംപാടി: (www.kasargodvartha.com) പാണ്ടി ബളവന്തടുക്ക വനത്തിലൂടെ കടന്നുപോകുന്ന കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഉദുമ എംഎല്‍എ അഡ്വ. സിഎച് കുഞ്ഞമ്പു നിര്‍വഹിച്ചു. ദേലംപാടി ഗ്രാമപഞ്ചായതില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ഉദുമ എംഎല്‍എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 32,10,000 രൂപ ചിലവില്‍ റോഡ് നിര്‍മിച്ചത്.
            
Latest-News, Kerala, Kasaragod, Delampady, Road, Inauguration, Panchayath, Pandi - Balavanthaduka concrete road inaugurated.

കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡണ്ട് സിജി മാത്യു അധ്യക്ഷത വഹിച്ചു. ദേലംപാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് അഡ്വ. എപി ഉഷ സ്വാഗതം പറഞ്ഞു. കെ കുഞ്ഞിരാമന്‍, ഡിഎ അബ്ദുല്ലക്കുഞ്ഞി, കെ പ്രിയ, എ സുരേന്ദ്രന്‍, ചനിയ നായ്ക്, ബി ശാരദ, ഗോപാലകൃഷ്ണന്‍ ദാമോധരന്‍, രാധാകൃഷ്ണന്‍ എടപറമ്പ, വെങ്കട്ട രമണ, രാജു, രത്തന്‍ കുമാര്‍ നായ്ക്, സികെ കുമാരന്‍, പ്രമോദ് ബെള്ളച്ചേരി, പ്രമീള സി നായ്ക് എന്നിവര്‍ പ്രസംഗിച്ചു. എ രവീന്ദ്ര നായ്ക് ആശംസയും, ബിഎസ് തിമ്മപ്പ നന്ദിയും പറഞ്ഞു.
     
Latest-News, Kerala, Kasaragod, Delampady, Road, Inauguration, Panchayath, Pandi - Balavanthaduka concrete road inaugurated.

Keywords: Latest-News, Kerala, Kasaragod, Delampady, Road, Inauguration, Panchayath, Pandi - Balavanthaduka concrete road inaugurated.
< !- START disable copy paste -->

Post a Comment