Join Whatsapp Group. Join now!
Aster MIMS 10/10/2023

Award | പി അവനീന്ദ്രനാഥ് സ്മാരക നാലാമത് സംസ്ഥാന തല അധ്യാപക പുരസ്കാരം ഡോ. കെവി രാജേഷിന്

P Avanindranath Memorial 4th State Level Teacher Award To Dr KV Rajesh#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) അധ്യാപനത്തിലും, പൊതുയിടത്തിലും ബദൽ മാതൃകകൾ സൃഷ്ടിച്ച് അനേകം അപൂർവതകൾ കൊണ്ട് ജീവിതത്തെ വിശുദ്ധവും സമ്പന്നവുമാക്കിയ ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ മുൻ പ്രിൻസിപൽ പി അവനീന്ദ്രനാഥിൻ്റെ അഞ്ചാം ചരമവാർഷിക ദിനം നവെള്ളിയാഴ്ച, ചട്ടഞ്ചാലിൽ സ്ഥാപിതമായ പി അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ്, പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം സംയുക്തമായി ആചരിക്കും. ചടങ്ങിൽ ട്രസ്റ്റ് ഏർപെടുത്തിയ നാലാമത് സംസ്ഥാന തല അധ്യാപക പുരസ്കാരം ഡോ. കെവി രാജേഷിന് സമർപിക്കും.
  
Kasaragod, Kerala, News, Top-Headlines, Latest-News, Award, Teacher, School, P Avanindranath Memorial 4th State Level Teacher Award To Dr KV Rajesh.

കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനാണ് ഡോ. കെവി രാജേഷ്. അധ്യാപനത്തോടൊപ്പം, സാമൂഹ്യ സാംസ്കാരികയിടങ്ങളിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം. ക്ഷേത്ര വാദ്യകലാ അകാഡമിയുടെ സംസ്ഥാന സെക്രടറി കൂടിയായ രാജേഷ് കോവിഡ് കാലത്ത് നവമാധ്യമങ്ങളിൽ മൊട്ടൂസ് എന്ന വീഡിയോ പരമ്പര സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. ബയോബബിൾ മാതൃകയിൽ ഗ്രാമപ്രദേശങ്ങളിൽ വിദ്യാർഥികൾക്ക് വിവിധ ക്യാംപുകൾ നടത്തി വരുന്നു. സംസ്ഥാന തല അധ്യാപക പരിശീലകൻ കൂടിയാണ്.

കെ. രാഘവൻ ചെയർമാനും, രതീഷ് പിലിക്കോട് കോർഡിനേറ്ററുമായി ഡോ. എം ബാലൻ, ഡോ. പിവി കൃഷ്ണകുമാർ, ഡോ. എസി ശ്രീഹരി തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹോളിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങ് മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രവർത്തൻ പിവി രാജൻ, അവനീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത് വൈസ് പ്രസിഡൻ്റ് ശാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡൻ്റ് സുഫൈജ അബൂബകർ, ട്രസ്റ്റ് ചെയർമാൻ ഡോ. പി ഭാസ്കരൻ നായർ എന്നിവർ ദേശീയ ഗോൾഡൻ ജൂബിലി മറൈൻ ക്വിസിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സായന്ത് കെ, കൃഷ്ണജിത്ത് കെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾ, മുതിർന്ന കർഷകർ, സാംസ്കാരിക-സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരെ ആദരിക്കും.

വായനശാല സെക്രടറി കെ രാഘവൻ റിപോർട് അവതരിപ്പിക്കും. ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിക്കും. രാജൻ പൊയിനാച്ചി, ഡോ.വിനോദ് കുമാർ പെരുമ്പള, ഹാരിസ് ബെണ്ടിച്ചാൽ, കെജെ ആൻ്റണി, കെവി ഗോവിന്ദൻ, സുലൈമാൻ ബാദുശ, വി രാമചന്ദ്രൻ, സുധീഷ് ചട്ടഞ്ചാൽ സംസാരിക്കും.

Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Award, Teacher, School, P Avanindranath Memorial 4th State Level Teacher Award To Dr KV Rajesh.

Post a Comment