13 പേര്‍ക്കതിരെയാണ് പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്. വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന 17കാരിയെ കൂട്ടബലാത്സഗത്തിനിരയാക്കിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതായതോടെയാണ് സംഭവം അറിയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.
അറഫാതാണ് പെണ്‍കുട്ടിയെ ആദ്യം പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് സുഹൃത്തുക്കളായ നാല് പേര്‍ക്ക് കാഴ്ച വച്ചുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇവര്‍ കൂടാതെ മറ്റ് എട്ട് പേര്‍ കൂടി പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് അറഫാതും സുഹൃത്തും അറസ്റ്റിലായത്. പിടിയിലാവാനുള്ള മറ്റ് പ്രതികള്‍ ഒളിവിലാണ്.
Keywords: Latest-News, Kerala, Kasaragod, Crime, Molestation, Assault, Arrested, Molestation Complaint: Two youth arrested.
< !- START disable copy paste -->