ഡിസംബര്‍ അഞ്ചിനാണ് പരിപാടി നടക്കുക. ആശുപത്രി സമുച്ചയത്തിന്റെ കട് ഔട് ഉണ്ടാക്കാനും, മുഖം മൂടി ധരിച്ച വിഐപി (സര്‍കാര്‍ പ്രതിനിധി) ഉദ്ഘാടനം നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. ജാതി, മത, രാഷ്ട്രീയം ഇല്ലാതെ നടത്തുന്ന ഈ പ്രതിഷേധ പരിപാടിയിലേക്ക് ജനങ്ങളുടെ സഹകരണമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി ആറു പേരടങ്ങുന്ന സബ് കമിറ്റിക്കും രൂപം നല്‍കി. ഉമ്മുഹാനി (ചെയര്‍പേഴ്‌സണ്‍), താജുദ്ദീന്‍ പടിഞ്ഞാര്‍ (കണ്‍വീനര്‍), ജംശീദ് പാലക്കുന്ന് (ട്രഷറര്‍), റഈസ ടീചര്‍ (വനിത പ്രതിനിധി), പാലക്കുന്നില്‍ കുട്ടി, സികെ കണ്ണന്‍ പാലക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ഉദുമ (മീഡിയ കോഡിനേറ്റര്‍), കൃഷ്ണദാസ് (കോര്‍ഡിനേറ്റര്‍).
Keywords: Latest-News, Kerala, Kasaragod, Uduma, Top-Headlines, Protest, Hospital, Medical College, Kasargod Medical College, MBK activists prepare to inaugurate Kasargod Medical College Hospital by creating symbolic form.
< !- START disable copy paste -->