Join Whatsapp Group. Join now!
Aster mims 04/11/2022

Found | ബൈകില്‍ ഇനോവ കാറിടിച്ച് തട്ടിക്കൊണ്ട് പോയയാളെ കണ്ടെത്തി; 'കയ്യിലുണ്ടായിരുന്ന 15 ലക്ഷം രൂപ തട്ടിയെടുത്തു'; കവര്‍ന്നത് കുഴല്‍ പണമെന്ന് പൊലീസ്

Kidnapped man found, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ബൈകില്‍ ഇനോവ കാറിടിച്ച് തട്ടിക്കൊണ്ട് പോയ ബൈക് യാത്രക്കാരനെ കണ്ടെത്തി. അട്കത്ബയല്‍ സ്വദേശിയായ മജീദിനെയാണ് തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് കുഴല്‍ പണമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.
             
Latest-News, Kerala, Kasaragod, Top-Headlines, Crime, Criminal-Gang, Investigation, Kidnap, Assault, Kidnapped man found.

നേരത്തെ ബൈകിന്റെ ആര്‍സി ഉടമയായ കുണ്ടംകുഴി സ്വദേശിയെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഈ ബൈക് നേരത്തെ കാസര്‍കോട് സ്വദേശിക്ക് വിറ്റതാണെന്നും ആര്‍സി മാറ്റിയിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മജീദിനെ കണ്ടെത്തിയത്.
           
Latest-News, Kerala, Kasaragod, Top-Headlines, Crime, Criminal-Gang, Investigation, Kidnap, Assault, Kidnapped man found.

തട്ടിക്കൊണ്ട് പോയ സംഘം പണം കവര്‍ന്ന ശേഷം മജീദിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കാതെ നേരെ വീട്ടില്‍ എത്തുകയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ച് ചെന്നപ്പോഴാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയ സംഭവത്തെ കുറിച്ച് പറഞ്ഞതെന്നും പൊലീസ് അറിയിച്ചു. ഇയാളില്‍ നിന്ന് വിവരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുഴല്‍ പണം ആയത് കൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തട്ടിക്കൊണ്ട് പോയ സംഘത്തിനെ കണ്ടെത്താന്‍ പൊലീസ് വല വിരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ യുവാവില്‍ നിന്ന് വിശദമായി മൊഴിയെടുത്ത് വരികയാണ്. തട്ടിക്കൊണ്ട് പോയ സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. നാല് പേരെങ്കിലും ഉണ്ടായിരിക്കുമെന്നാണ് പൊലീസ് നിഗമനം. ഇതില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. തട്ടിക്കൊണ്ട് പോയത് ക്വടേഷന്‍ സംഘമാണെന്ന് സൂചനയുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Criminal-Gang, Investigation, Kidnap, Assault, Kidnapped man found.
< !- START disable copy paste -->

Post a Comment