Join Whatsapp Group. Join now!
Aster MIMS 10/10/2023

Sports | കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേള നവംബര്‍ 8 മുതല്‍ 10 വരെ വിദ്യാനഗര്‍ മുന്‍സിപല്‍ സ്റ്റേഡിയത്തില്‍

Kasaragod Sub District School Sports Fair from 8th to 10th November at Vidyanagar Municipal Stadium, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 63-ാമത് കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേള നവംബര്‍ എട്ട് മുതല്‍ 10 വരെ വിദ്യാനഗര്‍ മുന്‍സിപല്‍ സ്റ്റേഡിയത്തിലെ ബദ്രിയ അബ്ബാസ് ഹാജി നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാണാര്‍കുളം ബദ്രിയ അബ്ദുല്‍ ഖാദര്‍ ഹാജി മെമോറിയല്‍ എഎല്‍പി സ്‌കൂളാണ് ആതിഥേയ വിദ്യാലയം.
              
Latest-News, Kerala, Kasaragod, Top-Headlines, Sports, Municipal Stadium, Students, School, Programme, Press Meet, Video, Kasaragod Sub District School Sports Fair, Vidyanagar Municipal Stadium, Kasaragod Sub District School Sports Fair from 8th to 10th November at Vidyanagar Municipal Stadium.

എട്ടിന് രാവിലെ 8.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ് മൊന്തേറോ പതാക ഉയര്‍ത്തും. തുടര്‍ന്ന് കായിക താരങ്ങളുടെ മാര്‍ച് പാസ്റ്റും ബദ്രിയ അബ്ദുല്‍ ഖാദര്‍ ഹാജി മെമോറിയല്‍ എഎല്‍പി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ ഡിസ്‌പ്ലേയും കായിക മേളയുടെ ഉദ്ഘാടനവും ദീപശിഖ തെളിയിക്കലും നടക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും
        
Latest-News, Kerala, Kasaragod, Top-Headlines, Sports, Municipal Stadium, Students, School, Programme, Press Meet, Video, Kasaragod Sub District School Sports Fair, Vidyanagar Municipal Stadium, Kasaragod Sub District School Sports Fair from 8th to 10th November at Vidyanagar Municipal Stadium.

ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. അസിസ്റ്റന്റ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, ജില്ലാ പഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സരിത എസ്എന്‍, കാസര്‍കോട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് സൈമ സിഎ, കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു, പഞ്ചായത് പ്രസിഡന്റുമാരായ ശമീറ ഫൈസല്‍, സുഫൈജ അബൂബകര്‍, ഗോപാലകൃഷ്ണ കെ, മുരളി പയ്യങ്ങാനം, ധന്യ എം, മിനി പിവി തുടങ്ങിയവര്‍ സംബന്ധിക്കും.


വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും ചെങ്കള ഗ്രാമപഞ്ചായത് പ്രസിഡണ്ടുമായ ഖാദര്‍ ബദ്രിയ, അഗസ്റ്റിന്‍ ബര്‍ണാഡ് മൊന്തേറോ, കളപ്പുര മുഹമ്മദ് കുഞ്ഞി ഹാജി, എംഎ മുഹമ്മദ് കുഞ്ഞി, സിഎം സുബൈര്‍, അബ്ദുല്‍ മജീദ്, മുഹമ്മദ് ശഫീല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Sports, Municipal Stadium, Students, School, Programme, Press Meet, Video, Kasaragod Sub District School Sports Fair, Vidyanagar Municipal Stadium, Kasaragod Sub District School Sports Fair from 8th to 10th November at Vidyanagar Municipal Stadium.
< !- START disable copy paste -->

Post a Comment