കലോത്സവ സ്ഥലത്ത് വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയതെന്നും വിവരമറിഞ്ഞു പൊലീസ് എത്തിയെങ്കിലും അടി കൊണ്ടവര്‍ക്കും കൊടുത്തവര്‍ക്കും പരാതിയുണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപം, മംഗ്‌ളൂറില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിയുണ്ടായത്. റാഗിംഗിന്റെ പേരിലെ അടി പൊലീസ് എത്തിയപ്പോള്‍ അവസാനിച്ചു.
കാസര്‍കോട്ട് പുതുതായി തുടങ്ങുന്ന കടയ്ക്ക് സമീപം ഫ്ലക്സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയുണ്ടായെങ്കിലും അവരും പരാതി നല്‍കാതെ ഒഴിഞ്ഞുമാറിയതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കാസര്‍കോട് നഗരത്തില്‍ ഇത്തരത്തില്‍ ഇടയ്ക്കിടെ അടിയുണ്ടാവുമ്പോള്‍ പൊലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് പരിഹരിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Clash, Police, Kasaragod: Clash in 3 places.
< !- START disable copy paste -->