city-gold-ad-for-blogger

K V Sujatha | ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ലെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത; കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഫേസ്ബുക് പോസ്റ്റ്

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ലെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെവി സുജാതയുടെ ആരോപണം. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ആരേപണം ഉയര്‍ത്തിയത്.
     
K V Sujatha | ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ലെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത; കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഫേസ്ബുക് പോസ്റ്റ്

നഗരസഭയിലെ വടകരമുക്ക്, കാഞ്ഞങ്ങാട് കടപ്പുറം കോളനി, കല്ലൂരാവി, പുതിയകോട്ട എന്നിവിടങ്ങളില്‍ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തിരുന്നു. എംപിയുടെ വികസന തുകയില്‍ നിന്നുള്ള പണമുപയോഗിച്ചാണ് ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. ഇതിന്റെ പരിപാലനവും വൈദ്യുത ചാര്‍ജ് അടവും നഗരസഭയുടെ ചിലവിലാണ്. ഈ സാഹചര്യത്തില്‍ പരിപാടിയുടെ ഉദ്ഘാടനത്തില്‍ ക്ഷണിക്കാത്തതാണ് ചെയര്‍പേഴ്സണെ ചൊടിപ്പിച്ചത്.
              
K V Sujatha | ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ലെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത; കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഫേസ്ബുക് പോസ്റ്റ്

ലൈറ്റ് സ്ഥാപിക്കുന്നതിന് നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. മാസാമാസം വൈദ്യുതി ചാര്‍ജ് കെഎസ്ഇബിയില്‍ അടക്കേണ്ടത് നഗരസഭയാണ്. ചെയര്‍പേഴ്സനയോ കൗണ്‍സിലര്‍മാരേയോ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന് വിളിക്കാത്തതാണ് ഇപ്പോള്‍ ചര്‍ചയായിരിക്കുന്നത്.

കെവി സുജാതയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kanhangad, Controversy, Kanhangad-Municipality, Rajmohan Unnithan, Municipality, Social-Media, Kanhangad Municipality Chairperson K V Sujatha, Kanhangad Municipality Chairperson K V Sujatha Said That She Was Not Invited To Inaugurate High Mast Light.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia