ഉളിയത്തടുക്ക: (www.kasargodvartha.com) മധൂര്‍ പഞ്ചായതിലെ ഹോടെലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഹോടെല്‍, കൂള്‍ബാര്‍, കോഴിക്കടകള്‍, തട്ടുകടകള്‍, സൂപര്‍മാര്‍കറ്റ് എന്നിവിടങ്ങളിലാണ് കുമ്പള സി എച് സിയിലെ ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്‌റഫിന്റെ നേതൃത്വത്തിലുള്ള ബ്ലോക് ഹെല്‍ത് ടീം പരിശോധന നടത്തിയത്. ലൈസന്‍സ്, വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം, ഹെല്‍ത് കാര്‍ഡ്, കുടിവെള്ളം, പുകവലി വിരുദ്ധ ബോര്‍ഡുകള്‍ എന്നിവ പരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിന് ശേഷം തുടര്‍പരിശോധന നടത്തി നടപടി ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒളിയത്തടുക്ക, കൂടലു, ചൂരി, ഉദയഗിരി, ചെട്ടുംകുഴി, മീപ്പുഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളാണ് പരിശോധന നടത്തിയത്.
അതേസമയം, കുമ്പള, ബദിയഡുക്ക, പുത്തിഗെ, എന്‍മകജെ, കുബഡാജെ, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായതുകളിലും ബ്ലോക് ഹെല്‍ത് ടീം വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ റോബില്‍സണ്‍, ബാലചന്ദ്രന്‍ സി സി, രാജേഷ് കെ എസ്, ഡ്രൈവര്‍ വില്‍ഫ്രഡ് എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: News, Kerala, Top-Headlines, Panchayath, Hotel, Health-Department, Raid, Food, health, Kasaragod, Inspection of hotels in Madhur Panchayat by Health Department.