Join Whatsapp Group. Join now!
Aster MIMS 10/10/2023

Agniveer vayu | ഉദ്യോഗാർഥികൾക്ക് അവസരം: വ്യോമസേനയിൽ അഗ്നിവീറാകാം; നവംബർ 7 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, വിശദമായി അറിയാം

IAF to begin registration for Agniveer vayu from November 7, check eligibility criteria and more #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kasargodvartha.com) ഇൻഡ്യൻ വ്യോമസേന 2023 ജനുവരി ബാചിലേക്ക് അഗ്നിവീർ വായു (IAF Agniveer vayu Recruitment 2022) വിന് അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്കുള്ള അപേക്ഷകൾ നവംബർ ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുകയും നവംബർ 23 ന് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കുകയും ചെയ്യും. താത്പര്യവും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.                
                 
IAF to begin registration for Agniveer vayu from November 7, check eligibility criteria and more, New Delhi,news,Top-Headlines,Online-registration.


യോഗ്യത


* 17.5 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 2002 ജൂൺ 27 നും 2005 ഡിസംബർ 27 നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.


* അവിവാഹിതരായവർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാവൂ. എൻറോൾമെന്റ് സമയത്ത്, 'അവിവാഹിതൻ' എന്ന സർടിഫികറ്റ് നൽകണം. വ്യോമസേനയിലെ നാല് വർഷത്തെ കാലയളവിൽ അഗ്നിവീർ വായുവിനെ വിവാഹം കഴിക്കാൻ അനുവദിക്കില്ല.


വിദ്യാഭ്യാസം

കണക്ക്, ഫിസിക്‌സ്, ഇൻഗ്ലീഷ് എന്നിവയിൽ കുറഞ്ഞത് 50% മാർകോടെ 12-ാം ക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ മൂന്ന് വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമ. ഫിസിക്‌സ്, മാത്‌സ് എന്നിവയുമായി രണ്ട് വർഷത്തെ പ്രൊഫഷണൽ കോഴ്‌സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.


ശമ്പളം

ആദ്യ വർഷം 30,000 രൂപ.

രണ്ടാം വർഷം 33000.

മൂന്നാം വർഷം 36500.

നാലാം വർഷം 40000.


ഉദ്യോഗാർഥികൾക്ക് പിഎഫിനോ ഗ്രാറ്റുവിറ്റിക്കോ പെൻഷനോ അർഹത ഉണ്ടായിരിക്കില്ല.


തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ

ഫിസികൽ ഫിറ്റ്നസ് ടെസ്റ്റ്

മെഡികൽ ടെസ്റ്റ്

അപേക്ഷാ ഫീസ്

അപേക്ഷാഫീസ് 250 രൂപയാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി അടയ്ക്കാം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ


1. ഔദ്യോഗിക വെബ്സൈറ്റ് agnipathvayu(dot)cdac(dot)in സന്ദർശിക്കുക.

2. ഹോംപേജിൽ Apply Online Link ക്ലിക് ചെയ്യുക.

3. ഇമെയിൽ ഐഡി, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ പോലുള്ള ആവശ്യമായ വിശദാംശങ്ങൾ നൽകുക.

4. പുതിയ ഉദ്യോഗാർഥികൾ New User Links ക്ലിക് ചെയ്യുക. സിസ്റ്റം പാസ്‌വേഡ് ജനറേറ്റ് ചെയ്യുകയും രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിൽ ലഭ്യമാക്കുകയും ചെയ്യും.

5. ഫോം പൂരിപ്പിക്കുക. അവസാനമായി അപേക്ഷാ ഫീസ് അടച്ച് ഫോം സമർപിക്കുക. ഭാവിയിലെ ഉപയോഗത്തിനായി കോപി സൂക്ഷിക്കുക.

https://agnipathvayu(dot)cdac(dot)in/AV/ എന്നതിൽ കാണുന്ന ലിങ്കിലൂടെ നിങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം (പരിശോധിക്കാം. രജിസ്ട്രേഷൻ തീയതി നീട്ടാൻ സാധ്യത ഇല്ലാത്തതിനാൽ താത്പര്യം ഉള്ളവർ എത്രയും വേഗം അപേക്ഷിക്കണമെന്നാണ് നിർദേശം.

Keywords: IAF to begin registration for Agniveer vayu from November 7, check eligibility criteria and more, New Delhi,news,Top-Headlines,Online-registration, Indian Armed Force.

Post a Comment