Join Whatsapp Group. Join now!
Aster mims 04/11/2022

Collectorate Dharna | നിരീശ്വരവാദികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോപണം; തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി വെള്ളിയാഴ്ച കലക്ട്രേറ്റ് ധര്‍ണ നടത്തും

Hindu Aikyavedi will hold collectorate dharna on Friday for the protection of Muthappan Madapura, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) പടന്ന പഞ്ചായതിലെ തെക്കേക്കാട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മുത്തപ്പന്‍ മടപ്പുര ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നിരീശ്വരവാദികളുടെ നീക്കത്തിനെതിരായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വെള്ളിയാഴച കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, ജെന. സെക്രടറി എസ് പി ഷാജി, വര്‍കിങ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, ഹൊസ്ദുര്‍ഗ് താലൂക് പ്രസിഡന്റ് അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
             
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Protest, Collectorate, Hindu Aikyavedi will hold collectorate dharna on Friday for the protection of Muthappan Madapura.

മടപ്പുര ആരംഭിച്ച കാലം മുതല്‍ ആചാരപരമായ ചടങ്ങുകളെ വെല്ലുവിളിച്ചും ക്ഷേത്രത്തെ പൊളിച്ചുമാറ്റുവാനുമുള്ള ശ്രമത്തിലാണ് നിരീശ്വരവാദികള്‍. സിപിഎം ലോകല്‍ നേതാക്കള്‍ പെട്രോളുമായി മടപ്പുര നടയില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതും അല്‍പ വസ്ത്രധാരികളായി ആചാരങ്ങളെ തടസ്സപ്പെടുത്തി അവഹേളിക്കുന്ന നടപടി ഹിന്ദുഐക്യവേദിക്ക് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു. ക്ഷേത്രത്തെയും ആചാരങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ ഇത്തരം നിരീശ്വര വാദികളെ നിലക്ക് നിര്‍ത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
    
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Protest, Collectorate, Hindu Aikyavedi will hold collectorate dharna on Friday for the protection of Muthappan Madapura.

വിവിധ സമുദായ സംഘടനാ നേതാക്കളേയും സന്യാസിമാരെയും ക്ഷേത്ര ഭാരവാഹികളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് ധര്‍ണ നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ചിന്മയമിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ധര്‍ണ ഉദ്ഘാടനം ചെയ്യും. തന്ത്രി വിഷ്ണു ആസ്ര ദീപപ്രോജ്ജ്വലനം നടത്തും. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, ക്ഷേത്രസംരക്ഷണ സമിതി മേഖലാ പ്രസിഡന്റ് രാംദാസ് വാഴുന്നവര്‍, ഉളിയത്തടുക്ക വിശ്വകര്‍മ്മ തന്ത്രി പുരോഹിത്ത് രത്‌ന ബി കേശവ ആചാര്യ, കരിവെള്ളൂര്‍ വല്യച്ചന്‍ പ്രമോദ് കോമരം, പാണത്തൂര്‍ തുളൂര്‍വനം ഭഗവതി ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാട്ടൂര്‍ തമ്പാന്‍ നായര്‍, തളങ്കര പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നാഗേഷ് കാര്‍ന്നവര്‍, പുലിക്കുന്ന് മുത്തപ്പന്‍ മടപ്പുരയിലെ മടയന്‍ രവീന്ദ്രന്‍, അഡൂര്‍ ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ കെ കെ കൃഷ്ണന്‍ വെളിച്ചപ്പാടന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

അഖിലേന്‍ഡ്യാ യാദവ മഹാസഭ സെക്രടറി അഡ്വ. എം രമേഷ് യാദവ്, വാണിയസമുദായ സമിതി സംസ്ഥാന പ്രസിഡന്റ് ചന്ദ്രന്‍ നാലപ്പാടം, ഉത്തരമലബാര്‍ സംയുക്ത സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ, എന്‍എസ്എസ് ഹൊസ്ദുര്‍ഗ് താലൂക് യൂനിയന്‍ പ്രസിഡന്റ് കെ പ്രഭാകരന്‍ നായര്‍, യോഗക്ഷേമസഭ മുന്‍ ജില്ലാ പ്രസിഡന്റും തലക്ലായി സുബ്രഹ്മണ്യ ക്ഷേത്ര ട്രസ്റ്റിയുമായ പാലമംഗലം മുരളീധരന്‍, തീയ്യ ക്ഷേമസഭ ജില്ലാ പ്രസിഡന്റ് വിശ്വംഭരന്‍ പണിക്കര്‍, കരാഡി ബ്രാഹ്മണസഭ പ്രസിഡന്റ് എച് ലക്ഷ്മണ ഭട്ട്, പുഷ്പക സേവാ സംഘം രക്ഷാധികാരി യു ബാലകൃഷ്ണന്‍, തീയ്യ മഹാസഭ മഹിള ജില്ലാ പ്രസിഡന്റ് ഷൈജ സായി, അഖിലകേരള മാവിലന്‍ സമാജം തെയ്യം കലാസമിതി ജില്ലാ കമറ്റി അംഗം എം രാഘവന്‍ കൊറത്തിമല, ഗട്ടി സമാജം പ്രസിഡന്റ് മുരളിഗട്ടി, കോളിച്ചാല്‍ മുത്തപ്പന്‍ മടപ്പുര പ്രസിഡന്റ് എ കെ ദിവാകരന്‍, പുലിക്കുന്ന് മുത്തപ്പന്‍ മടപ്പുര സെക്രടറി സുരേഷ് മടപ്പുര, പാറക്കട്ട മടപ്പുര മുത്തപ്പന്‍ ക്ഷേത്രം പ്രസിഡന്റ് ഗണേഷ് പാറക്കട്ട, തളങ്കര പാലക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം പ്രസിഡന്റ് കൃഷ്ണന്‍, പറക്കില ശാസ്താ വിനായക ക്ഷേത്രം സെക്രടറി പത്മരാജ്, കുദ്രുപ്പാടി സുബ്രഹ്മണ്യക്ഷേത്ര അംഗം സുകുമാര്‍ കുദ്രെപ്പാടി, പുളിക്കാല്‍ മഹാദേവ ക്ഷേത്രം അംഗം രവീന്ദ്രറൈ, മധൂര്‍ കാളികാംബ മഠത്തിലെ ജഗദീഷ് ആചാര്യ കമ്പാര്‍, പട്‌ള ഐവര്‍ ഭഗവതി ക്ഷേത്രം പ്രസിഡന്റ് പ്രഭാകരന്‍ ഉളിയ, ഉദയഗിരി വിഷ്ണുമൂര്‍ത്തി സേവാസംഘം പ്രസിഡന്റ് പ്രഭാകരന്‍ പഞ്ചമി എന്നിവര്‍ സംബന്ധിക്കും.

ഹിന്ദുഐക്യവേദി സംസ്ഥാന സെക്രടറി പി വി മുരളീധരന്‍ സമാപന ഭാഷണം നടത്തും.
 
VIDEO UPLOADING...

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Protest, Collectorate, Hindu Aikyavedi will hold collectorate dharna on Friday for the protection of Muthappan Madapura.
< !- START disable copy paste -->

Post a Comment