Join Whatsapp Group. Join now!
Aster mims 04/11/2022

Key candidates | ഹിമാചല്‍ തെരഞ്ഞെടുപ്പ്: ജനവിധി തേടിയത് പ്രമുഖര്‍; പ്രധാന സ്ഥാനാര്‍ഥികളെ അറിയാം

Himachal polls: Here's a look at key candidates, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഷിംല: (www.kasargodvartha.com) പരമ്പരാഗത ശക്തികളായ ബിജെപിക്കും കോണ്‍ഗ്രസിനും ഒപ്പം ആം ആദ്മി പാര്‍ടി കൂടി രംഗത്തെത്തിയതോടെ ഇത്തവണ ഹിമാചല്‍ പ്രദേശില്‍ കനത്ത പോരാട്ടമാണ് നടന്നത്. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ആറ് ലക്ഷം പേര്‍ക്ക് സര്‍കാര്‍ ജോലികളും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമായി പ്രതിമാസം 3000 രൂപയും നല്‍കുമെന്ന് എഎപി വാഗ്ദാനം ചെയ്തു. അതേസമയം, 2.5 ലക്ഷം സര്‍കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുന്ന പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
            
Latest-News, National, Top-Headlines, Himachal-Elections, Politics, Political-News, Congress, BJP, Election, Himachal polls: Here's a look at key candidates.

ഭരണകക്ഷിയായ ബിജെപി, പ്രകടനപത്രികയില്‍ യൂണിഫോം സിവില്‍ കോഡ്, ചെറുകിട കര്‍ഷകര്‍ക്ക് 3,000 രൂപ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് സൗജന്യ എല്‍പിജി സിലിന്‍ഡറുകള്‍, ആരാധനാലയങ്ങള്‍ക്ക് ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 12,000 കോടി രൂപ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രധാന സ്ഥാനാര്‍ഥികള്‍

ജയ് റാം താക്കൂര്‍, ബിജെപി:

നിലവിലെ മുഖ്യമന്ത്രി രണ്ടാം തവണയും സെറാജ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ ചേത് റാമിനെതിരെ മത്സരിക്കുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 11,254 വോടുകള്‍ക്കാണ് ജയ് റാം താക്കൂര്‍ ചേത് റാമിനെ പരാജയപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ അഞ്ച് തവണ എംഎല്‍എയായ താക്കൂര്‍ 1998 മുതല്‍ തുടര്‍ചയായി വിജയിക്കുന്നു.

സര്‍വീണ്‍ ചൗധരി, ബിജെപി:

സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി സര്‍വീണ്‍ ചൗധരിയെ ഷാപൂര്‍ സീറ്റില്‍ നിന്ന് പാര്‍ടി വീണ്ടും മത്സരിപ്പിക്കുന്നു. കോണ്‍ഗ്രസിലെ കേവല്‍ സിംഗ് പതാനിയയാണ് എതിരാളി. 2017ല്‍ 23,104 വോടുകള്‍ക്ക് വിജയിച്ച സര്‍വീണ്‍ നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സുഖ്വീന്ദര്‍ സിംഗ് സുഖു, കോണ്‍ഗ്രസ്:

മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാനുമായ സുഖ്വീന്ദര്‍ സിംഗ് നദൗന്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

വിക്രമാദിത്യ സിംഗ്, കോണ്‍ഗ്രസ്:

മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ മകന്‍ വിക്രമാദിത്യ ഷിംല റൂറല്‍ സീറ്റില്‍ നിന്ന് രണ്ടാം തവണയും ജനവിധി തേടുന്നു. രവി മേത്തയെയാണ് ബിജെപി മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.

മുകേഷ് അഗ്‌നിഹോത്രി, കോണ്‍ഗ്രസ്:

നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്‌നിഹോത്രി 2003 മുതല്‍ ഹരോളി മണ്ഡലത്തില്‍ നിന്ന് വിജയിച്ചുവരികയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം കുമാറിനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. പാര്‍ടി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാനാണ് അഗ്‌നിഹോത്രി ലക്ഷ്യമിടുന്നത്.

രാജന്‍ സുശാന്ത്, ആം ആദ്മി പാര്‍ടി:

മുന്‍ ബിജെപി എംപിയും എംഎല്‍എയുമായ രാജന്‍ സുശാന്ത്, ഫത്തേപൂരില്‍ എഎപി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. ഈ വര്‍ഷം സെപ്റ്റംബറിലാണ് അദ്ദേഹം എഎപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ രാകേഷ് പതാനിയ, കോണ്‍ഗ്രസിന്റെ ഭവാനി സിംഗ് പതാനിയ എന്നിവരാണ് സുശാന്തിന്റെ എതിരാളികള്‍.

Keywords: Latest-News, National, Top-Headlines, Himachal-Elections, Politics, Political-News, Congress, BJP, Election, Himachal polls: Here's a look at key candidates.
< !- START disable copy paste -->

Post a Comment