city-gold-ad-for-blogger

കാസർകോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ശിലാസ്ഥാപനം 12ന്; മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, കാസര്‍കോട് വനിത പൊലീസ് സ്റ്റേഷന്‍, മേല്‍പ്പറമ്പ പൊലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസ് എന്നിവയ്ക്കായി പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നവംബര്‍ 12ന് ഉച്ചയ്ക്ക് ശേഷം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കും.
   
കാസർകോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ശിലാസ്ഥാപനം 12ന്; മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തെ ട്രെയിനിങ്ങ് സെന്ററിലാണ് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, കാസര്‍കോട് വനിത പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ ശിലാസ്ഥാപന ചടങ്ങിനുള്ള വേദി ഒരുക്കിയിരിക്കുന്നത്. മേല്‍പ്പറമ്പ പൊലീസ് സ്റ്റേഷന് സമീപമാണ് മേല്‍പ്പറമ്പ പൊലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷനല്‍ പൊലീസ് ഓഫീസ് എന്നിവയ്ക്കായുള്ള വേദി ഒരുക്കിയിരിക്കുന്നത്.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സി എച് കുഞ്ഞമ്പു എംഎല്‍എ, ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എന്നിവരും മറ്റ് ജില്ലാ പഞ്ചായത്-ഗ്രാമപഞ്ചായത് ജനപ്രതിനിധികളും, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

Keywords:  Kasaragod, Kerala, News, Top-Headlines, Pinarayi-Vijayan, Police Station, Minister, Rajmohan Unnithan, MLA, N.A.Nellikunnu, Police, Foundation stone laying of various police stations in the district on November 12.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia