ദുബൈ: (www.kasargodvartha.com) ലോകകപ് കാണാന്‍ ഖത്വറില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ദുബൈ എക്‌സ്‌പോ സിറ്റിയില്‍ ഫാന്‍സോണുകള്‍ ഒരുക്കി. ഇതോടെ എക്‌സ്‌പോ സിറ്റിയിലെ വലിയ സ്‌ക്രീനില്‍ കളി കാണാനും ഒപ്പം ഇവിടത്തെ പുതിയ വിസ്മയങ്ങളും വിനോദങ്ങളും നേരിട്ട് ആസ്വദിക്കാനും ആരാധകര്‍ക്ക് കഴിയും. രണ്ട് സോണുകളിലായി 12,500 പേര്‍ക്ക് കളി കാണാന്‍ അവസരമൊരുക്കും.
ടൂര്‍ണമെന്റ് ആരംഭിക്കുന്ന നവംബര്‍ 20ന് ജൂബിലി പാര്‍കിലെ ഫാന്‍ സിറ്റിയില്‍ 10,000 പേര്‍ക്ക് കളി കാണാം. ജൂബിലി പാര്‍ക് പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ചെ 1.30 മണി വരെയും വാരാന്ത്യങ്ങളില്‍ ഉച്ച മുതല്‍ പുലര്‍ചെ 1.30 മണി വരെയും തുറന്നിരിക്കും. ടികറ്റ് നിരക്ക് 30 ദിര്‍ഹം.
ഡിസംബര്‍ മൂന്ന് മുതല്‍ നടക്കുന്ന രണ്ടാം റൗന്‍ഡ് മത്സരങ്ങള്‍ കാണാന്‍ അല്‍ വാസല്‍ പ്ലാസയില്‍ വിഐപികള്‍ക്കു സൗകര്യം ഒരുക്കും. നാല് വലിയ സ്‌ക്രീനുകളിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം. ഇന്‍-ഗെയിം ഗ്രാഫിക്സ് ആസ്വദിക്കാം.
Keywords: Dubai, news, Gulf, World, Top-Headlines, FIFA-World-Cup-2022, Sports, Expo City Dubai unveils fanzones for Fifa World Cup.