Join Whatsapp Group. Join now!
Aster mims 04/11/2022

Congress | ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് നാലാമത്തെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; സിറ്റിംഗ് എംഎൽഎയ്ക്ക് സീറ്റില്ല

Congress declares 4th list of candidates in Gujarat #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഹ്‌മദാബാദ്: (www.kasargodvartha.com) ഡിസംബറിൽ രണ്ട് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഒമ്പത് പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതോടെ 104 സ്ഥാനാർഥികളെയാണ് പാർടി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ലിസ്റ്റിൽ 43 പേരുടെ പേരുകൾ പ്രഖ്യാപിച്ചപ്പോൾ 46 പേരാണ് രണ്ടാം പട്ടികയിൽ ഇടംപിടിച്ചത്. നവംബർ 11 ന് ഏഴ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ച് മൂന്നാം പട്ടിക പുറത്തിറക്കിയിരുന്നു.
                
Congress declares 4th list of candidates in Gujarat, Gujarat-Elections, News, Top-Headlines, Latest-News, National, Congress, Vote.


നാലാമത്തെ പട്ടിക പ്രകാരം ദ്വാരകയിൽ നിന്ന് മാലുഭായ് കണ്ടോറിയ, ഭാവ്‌നഗർ റൂറലിൽ നിന്ന് രേവത് സിംഗ് ഗോഹിൽ, ഭാവ്‌നഗർ ഈസ്റ്റിൽ നിന്ന് ബൽദേവ് സോളങ്കി, ബറൂച്ചിൽ നിന്ന് ജയ്കാന്ത്ഭായ് പട്ടേൽ എന്നിവർ മത്സരിക്കും. ജംബുസാറിൽ നിന്ന് സഞ്ജയ് സോളങ്കി, ബോട്ടാഡിൽ നിന്ന് രമേഷ് മെർ, ധരംപൂർ എസ്ടിയിൽ നിന്ന് കിഷൻഭായ് വെസ്തഭായ് പട്ടേൽ എന്നിവരും ഇടം പിടിച്ചു.

സിറ്റിംഗ് എംഎൽഎയാണ് ജംബുസാറിൽ നിന്നുള്ള സഞ്ജയ് സോളങ്കി. അതേസമയം ഗിർ സോമനാഥ് ജില്ലയിലെ കൊഡിനാർ (എസ്‌സി) സീറ്റിൽ നിന്ന് സിറ്റിംഗ് എംഎൽഎ മോഹൻലാൽ വാലയെ മാറ്റി കോൺഗ്രസ് മഹേഷ് മക്വാനയ്ക്ക് സീറ്റ് നൽകി. ഇത്തവണ മാറ്റി നിർത്തിയ നാലാമത്തെ സിറ്റിങ് എംഎൽഎയാണ് വാല. ജലോദ്, നന്ദോദ്, റാപർ എന്നീ മറ്റ് മൂന്ന് മണ്ഡലങ്ങളിലാണ് സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചിരിക്കുന്നത്.

ഗുജറാതിലെ ആകെയുള്ള 182 നിയമസഭാ സീറ്റുകളിൽ 89 സീറ്റുകളിലേക്ക് ആദ്യഘട്ടത്തിൽ ഡിസംബർ ഒന്നിനും ബാക്കിയുള്ള 93 സീറ്റുകളിലേക്ക് ഡിസംബർ അഞ്ചിനുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.

Keywords: Congress declares 4th list of candidates in Gujarat, Gujarat-Elections, News, Top-Headlines, Latest-News, National, Congress, Vote.

Post a Comment