ഒന്നൂ കൂടി ഉറപ്പിക്കുന്നതിന് എംബിബിഎസ് വിദ്യാര്‍ഥിനിയായ മകള്‍ കൂടി ഉഡുപിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡോക്ടറെ കാണാതായത്. ബദിയഡുക്ക ടൗണില്‍ ദന്തല്‍ ക്ലിനിക് നടത്തിവരികയാണ് കൃഷ്ണമൂര്‍ത്തി.
ക്ലിനികില്‍ പല്ലിന്റെ ചികിത്സയ്ക്കെത്തിയ 32 കാരിയായ യുവതിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ക്ലിനികിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും താന്‍ ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു ബന്ധുക്കള്‍ പോയെന്നുമാണ് വിവരം.
'പിന്നാലെ ആദ്യം വന്ന അഞ്ചുപേര്‍ തന്നെ വീണ്ടും തിരിച്ചെത്തി. ഇതോടെ ഡോക്ടര്‍ തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വന്നവര്‍ തിരിച്ചു പോയത്. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ ബൈകുമെടുത്ത് പോയത്', പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടറുടെ ബൈക് കുമ്പള ടൗണില്‍ പൊലീസ് കണ്ടെത്തിയിരുന്നു.
യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ മാനഹാനി വരുത്തിയതിനും ഡോക്ടറുടെ ഭാര്യയുടെ പരാതിയില്‍ മാന്‍ മിസിംഗിനും ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. അതിനിടെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ അഞ്ചു പേരെ ബദിയഡുക്ക പൊലീസ് കസ്റ്റഡിലെടുത്തതായാണ് വിവരം. ഡോകറുടെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മണ സഭ വ്യാഴാഴ്ച ബദിയഡുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്തിയിരുന്നു.
You Might Also Like:
Keywords: Badiyadukka, Kerala, Kasaragod, News, Udupi, Karnataka, Train, Death, Dead body, Police, Case, Investigation, Protest, Complaint, Confirmed that missing doctor from Kasaragod who died after being hit by train in Udupi.< !- START disable copy paste -->