Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | ബിസിനസ് അഭിവൃദ്ധിപ്പെടുത്താനായി യുവതിയിൽ നിന്ന് 130 പവൻ സ്വർണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; സഹോദരങ്ങളിൽ ഒരാൾ അറസ്റ്റിൽ; 'ജ്യേഷ്ഠൻ ഒളവിൽ'

Complaint of cheating by buying gold; One arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പൈവളികെ: (www.kasargodvartha.com) ബിസിനസ് അഭിവൃദ്ധിപ്പെടുത്താനായി യുവതിയിൽ നിന്ന് 130 പവൻ സ്വർണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ സഹോദരങ്ങളിൽ അനുജൻ അറസ്റ്റിൽ. ഒളിവിൽ കഴിയുന്ന ജ്യേഷ്ഠന് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
  
Paivalika, Kasaragod, Kerala, News, Top-Headlines, Latest-News, Complaint, Case, Police, Investigation, Gold, Youth, Complaint of cheating by buying gold; One arrested.

പൈവളിഗെ സ്വദേശിനി നൂർഹാന്റെ പരാതിയിലാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആരിഫ്, അജ്‌മൽ (28) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിൽ അജ്‌മലിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
  
Paivalika, Kasaragod, Kerala, News, Top-Headlines, Latest-News, Complaint, Case, Police, Investigation, Gold, Youth, Complaint of cheating by buying gold; One arrested.

പല ആവശ്യങ്ങളുടെയും പേരിൽ തെറ്റിദ്ധരിപ്പിച്ച് പരിചയക്കാരിയായ യുവതിയിൽ നിന്നും പല തവണകളായി 130 പവൻ സ്വർണം കടം വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. യുവതി പരാതി നൽകിയതോടെ സഹോദരങ്ങൾ ഒളിവിൽ പോവുകയായിരുന്നു. ഓൺലൈൻ ബിസിനസ് അടക്കം നടത്തിവന്നിരുന്നവരാണ് പ്രതികളെന്ന് സൂചനയുണ്ട്.

Keywords: Paivalika, Kasaragod, Kerala, News, Top-Headlines, Latest-News, Complaint, Case, Police, Investigation, Gold, Youth, Complaint of cheating by buying gold; One arrested.

Post a Comment