Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | '8 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി'; ഖത്വർ ലോകകപ് ഫുട്‍ബോൾ കാണാൻ പോവുകയായിരുന്ന മുഖ്യപ്രതി വിമാനത്താവളത്തിൽ പിടിയിൽ

Chit Cheating case; Youth arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) എട്ട് കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി ഖത്വർ ലോകകപ് ഫുട്‍ബോൾ കാണാൻ കണ്ണൂർ വിമാനത്താവളം വഴി പോവുകയായിരുന്ന മുഖ്യപ്രതി വിമാനത്താവളത്തിൽ പിടിയിലായതായി പൊലീസ് അറിയിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ എഎം നികേഷിനെ (32) യാണ് വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ വിഭാഗം തടഞ്ഞുവെച്ച് പൊലീസിനെ ഏൽപിച്ചത്.
             
Chit Cheating case; Youth arrested, Kasaragod, Kerala, News, Top-Headlines, Arrested, Cheating, Case, Police, Airport, Football, FIFA-World-Cup-2022.

2013 മുതൽ 'കാസർകോട് ചന്ദ്രഗിരി ചിട്ടി ഫൻഡ്സ്' എന്ന പേരിൽ ചിട്ടി നടത്തി 300 ഓളം ആളുകളിൽ നിന്നും എട്ടു കോടിയോളം രൂപ തട്ടിയെടുത്ത് നികേഷ് ഉൾപെടെയുള്ള അഞ്ചംഗ സംഘം മുങ്ങിയെന്നാണ് കേസ്. കാസര്‍കോട് ബാങ്ക് റോഡിലെ എസ് എം എസ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രജിത് കുമാര്‍, ദീപേഷ്, ഉണ്ണി കുളങ്ങര, ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ നികേഷ്, ശ്രീജിത് എന്നിവരാണ് കേസിലെ പ്രതികൾ.
           
Chit Cheating case; Youth arrested, Kasaragod, Kerala, News, Top-Headlines, Arrested, Cheating, Case, Police, Airport, Football, FIFA-World-Cup-2022.

കരിവേടകം പുളുവഞ്ചിമൂലയിലെ ഗോപാലന്റെ മകന്‍ ടി എം രജിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. മാസത്തവണകളായി ചിട്ടി അടച്ചവരും ഇതിനു പുറമെ ഇവരുടെ വാക്ക് വിശ്വസിച്ച് പല തരത്തിലുള്ള നിക്ഷേപം നടത്തിയവരേയുമാണ് വഞ്ചിച്ചതെന്നാണ് ആക്ഷേപം. നിക്ഷേപത്തിന് സെക്യൂരിറ്റിയായി എഗ്രിമെന്റും ബാങ്ക് ചെക് ലീഫുകളും വാങ്ങിയിരുന്നതായി ഇടപാടുകാര്‍ പരാതിപ്പെട്ടിരുന്നു. പലരുടെയും കയ്യില്‍ നിന്നും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയിരുന്നതായും പരാതി ഉയർന്നിരുന്നു. അതിനിടെയാണ് നികേഷ് പിടിയിലായിരിക്കുന്നത്.

Keywords: Chit Cheating case; Youth arrested, Kasaragod, Kerala, News, Top-Headlines, Arrested, Cheating, Case, Police, Airport, Football, FIFA-World-Cup-2022.

Post a Comment