city-gold-ad-for-blogger
Aster MIMS 10/10/2023

Savings Plan | നിങ്ങളൊരു രക്ഷിതാവാണോ? കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; ഈ ശിശുദിനം മുതല്‍ നല്ല സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) കുട്ടികള്‍ക്കുള്ള വര്‍ഷത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിലൊന്നാണ് ശിശുദിനം. ഇത് പൂര്‍ണമായും കുട്ടികളുടെ സന്തോഷം ആഘോഷിക്കാന്‍ സമര്‍പ്പിക്കുന്നു. കുട്ടികള്‍ കുടുംബത്തില്‍ വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. നമ്മള്‍ മാതാപിതാക്കളായി മാറുന്ന നിമിഷം, പ്രത്യേക അനുഭൂതി നല്‍കുന്നു. ആരോഗ്യം, നല്ല വിദ്യാഭ്യാസം തുടങ്ങിയവയാല്‍ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുക എന്നത് മാതാപിതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണ്. എന്നാല്‍ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും കുറയുന്ന സാമൂഹിക ഘടനയും അണുകുടുംബ സംസ്‌കാരവും കാരണം, കുട്ടികളുടെ ഉത്തരവാദിത്തം ഒരു വെല്ലുവിളി തന്നെയാണ്.
          
Savings Plan | നിങ്ങളൊരു രക്ഷിതാവാണോ? കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; ഈ ശിശുദിനം മുതല്‍ നല്ല സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങാം

മെട്രോകളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ലക്ഷക്കണക്കിന് രൂപയാണ് ചിലവ് വരുന്നത്. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ ആശങ്കകളും വര്‍ധിക്കുന്നു. അതിനാല്‍ കുട്ടി ജനിച്ചയുടനെ, അത് പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും, ഭാവിക്കായി ആസൂത്രണം ചെയ്യാന്‍ തുടങ്ങേണ്ടത് പ്രധാനമാണ്. അത്തരം ചില സമ്പാദ്യ ആശയങ്ങളെ പറ്റി ഈ ശിശുദിനം മുതല്‍ ചിന്തിച്ച് തുടങ്ങാം.

ഗ്യാരന്റിയുള്ള പദ്ധതികള്‍ (Guaranteed Funds)

പേര് സൂചിപ്പിക്കുന്നത് പോലെ, പ്രിന്‍സിപല്‍ രൂപത്തില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും സുരക്ഷിതമായ ഓപ്ഷനാണ് ഇവ, വരുമാനം സുരക്ഷിതമാണ്. ഇത് ഏറ്റവും ജനപ്രിയവും പരമ്പരാഗതവുമായ നിക്ഷേപ രീതിയാണ്, കാരണം ഇതില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എത്ര പണം ലഭ്യമാകുമെന്ന് നമുക്കറിയാം. എന്നിരുന്നാലും ഇതിന് പണപ്പെരുപ്പത്തെ മറികടക്കാന്‍ കഴിയില്ലെന്ന് അറിയേണ്ടത് പ്രധാനമാണ്.

ഗ്യാരണ്ടീഡ് ഫന്‍ഡില്‍ ഇവ ഉള്‍പെടുന്നു:

* സേവിംഗ്‌സ് അകൗണ്ട് (Savings Account)
* സ്ഥിര നിക്ഷേപം - (Savings Account)
* അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപ പദ്ധതി (ലോക്-ഇന്‍ കാലയളവിനൊപ്പം)
* ആവര്‍ത്തന നിക്ഷേപം (Recurring Deposit- RD)
* നാഷണല്‍ സേവിംഗ്‌സ് സര്‍ടിഫികറ്റ് (NSC)
* സുകന്യ സമൃദ്ധി യോജന (Sukanya Samridhi Yojana)
* പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ് സ്‌കീം (Monthly-Post office Scheme)
* പിപിഎഫ് (PPF)

ഗ്യാരന്റിയില്ലാത്ത പദ്ധതികള്‍

പേര് സൂചിപ്പിക്കുന്നത് പോലെ, ഇവിടെ നിങ്ങളുടെ മൂലധനവും പലിശയും അപകടത്തിലാണ്. എന്നാല്‍ നമുക്കറിയാവുന്നതുപോലെ വലിയ റിസ്‌ക് വലിയ ലാഭങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ ദീര്‍ഘകാല നിക്ഷേപത്തിന് തയ്യാറാണെങ്കില്‍ റിസ്‌ക് എടുക്കാന്‍ കഴിയുമെങ്കില്‍ ഇവയില്‍ നിക്ഷേപിക്കാം. നിക്ഷേപിക്കുന്നത് വിപണിയിലെ ചാഞ്ചാട്ടത്തിന് വിധേയമാണെങ്കിലും അവ ഉയര്‍ന്ന ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഏതൊക്കെ പെടും:

* യൂണിറ്റ് ലിങ്ക്ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (Unit Linked Investment Plan- ULIP)
* മ്യൂച്വല്‍ ഫണ്ടുകള്‍ (Mutual Funds)
* ജ്വലറികളുടെ ഗോള്‍ഡ് സേവിംഗ് പ്ലാന്‍
* റിയല്‍ എസ്റ്റേറ്റ്.

ഇതിനപ്പുറം ഒരുപാട് സമ്പാദ്യ മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ കുട്ടികളുടെ ഭാവി കൂടുതല്‍ അവിസ്മരണീയമാക്കാന്‍ അവയിലൊന്ന് സ്വീകരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Keywords:  Latest-News, National, Top-Headlines, India, Childrens-Day, Parents, Child Savings Plan in India.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL