മംഗ്ളുറു: (www.kasargodvartha.com) ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുത്തൂർ സാംപ്യയിലെ അബ്ദുൽ അസീസിന്റെ മകൻ നൗശാദ് (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മാണി-മൈസുറു ദേശീയപാത ബൈപാസിലാണ് അപകടം സംഭവിച്ചത്.
നൗശാദ് ഓടിച്ചിരുന്ന സ്‌കൂടർ ബൈകിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നൗശാദ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം പുത്തൂർ സർകാർ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പുത്തൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ തുണിക്കടയിലാണ് നൗശാദ് ജോലി ചെയ്തിരുന്നത്. ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Youth Died | ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Bike-scooter collision in Puttur: 22-year-old killed on the spot#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ