Join Whatsapp Group. Join now!
Aster MIMS 10/10/2023

Art Festival | ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വെള്ളിക്കോത്ത് തിരി തെളിഞ്ഞു

Bekal sub district Art Festival started at Vellikoth #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വെള്ളിക്കോത്ത് തിരി തെളിഞ്ഞു. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച് എസ് എസ് എസിൽ ഉപജില്ല കലോത്സവത്തിൻ്റെ സ്റ്റേജിന മത്സരങ്ങളാണ് വ്യാഴാഴ്ച ആരംഭിച്ചത്.           
               
Bekal sub district Art Festival started at Vellikoth, Kerala,Kanhangad, news, Top-Headlines, Art-Fest, Bekal, School.

രാവിലെ 9.30 മുതൽ 8 വേദികളിലായാണ് മത്സരങ്ങൾ. സ്കൂളിലെ പ്രധാന വേദികക്ക് പുറമെ അഴീക്കോടൻ ക്ലബ്, യങ് മെൻസ് ക്ലബ്, നെഹ്റു ബാലവേദി, അജാനൂർ പഞ്ചായത് ഓഫിസ് സമീപത്തെ കുടുംബശ്രീ ഹാൾ, അടോട്ട് ജോളി ക്ലബ്, പഴയ സ്ഥാനം ഹാൾ, എകെജി ഹാൾ എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയിരിക്കുന്നത്.
          
Bekal sub district Art Festival started at Vellikoth, Kerala,Kanhangad, news, Top-Headlines, Art-Fest, Bekal, School.

എല്ലാ വേദികളും സമീപ പ്രദേശങ്ങളും പൊലീസും നാട്ടുകാരും നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ രഹസ്യ സ്ക്വാഡുകളുടെ കർശന നിരീക്ഷണത്തിലാണ്. കലോത്സവത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത് പ്രസിഡൻ്റ് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.

സർവീസിൽ നിന്ന് വിരമിച്ച കാസർകോട് ഡിഡിഇ, കെ വി പുഷ്പ ടീചർ, കലോത്സവ ലോഗോ രൂപകൽപന ചെയ്ത ആശു കാഞ്ഞങ്ങാട് എന്നിവർക്ക് എംഎൽഎ ഉപഹാരം സമ്മാനിക്കും.

സ്വാഗതനൃത്തശിൽപവും ഉണ്ടാകും. സമാപന സമ്മേളനം അഞ്ചിന് വൈകുന്നേരം നാലു മണിക്ക് സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സൺ അജാനൂർ പഞ്ചായത് പ്രസിഡൻ്റ് ടി ശോഭ അധ്യക്ഷത വഹിക്കും. കലോത്സവ നടത്തിപ്പിൻ്റെ അരങ്ങിലും അണിയറയിലും വിപുലമായ ജനപങ്കാളിത്തത്തോടെ കലോത്സവം നാടിൻ്റെ ഉൽസവമാക്കാനുള്ള ഒരുക്കങ്ങങ്ങളാണ് വെള്ളിക്കോത്ത് നടത്തിയത്.

Keywords: Bekal sub district Art Festival started at Vellikoth, Kerala,Kanhangad, news, Top-Headlines, Art-Fest, Bekal, School.

Post a Comment