Join Whatsapp Group. Join now!
Aster MIMS 10/10/2023

Avatar 2 Trailer | സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'അവതാര്‍: ദി വേ ഓഫ് വാടര്‍' ഡിസംബറില്‍; കടലിനടിയിലെ വിസ്മയ കാഴ്ചയുമായി ട്രെയിലര്‍

'Avatar: Way of Water' Trailer Draws You Into Gorgeous Underwater World #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) ലോകത്തെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'അവതാറി'ന്റെ രണ്ടാം ഭാഗം 'അവതാര്‍: ദി വേ ഓഫ് വാടര്‍' ഡിസംബര്‍ 16ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. കടലിനടിയിലെ വിസ്മയ കാഴ്ചയൊരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂണ്‍ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്ന് ട്രെയിലറില്‍ തന്നെ വ്യക്തമാണ്. 

അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍  പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. ഉഷ്ണമേഖലാ ബീചുകളും പാന്‍ഡോറ തീരങ്ങളും ഒരു കടല്‍ത്തീര സ്വര്‍ഗമായി ചിത്രത്തില്‍ വിവരിക്കപ്പെടുന്നു. 2009 ലെ അവതാറിന് ശേഷം പാന്‍ഡോറിലെ 'നവി'യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. 

ew Delhi, news, National, Top-Headlines, Cinema, Entertainment, Video, 'Avatar: Way of Water' Trailer Draws You Into Gorgeous Underwater World.

അതേസമയം അവതാര്‍ 3 യുടെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. 2024 ഡിസംബര്‍ 20 ന് റിലീസിനെത്തുമെന്നാണ് ഇപ്പോഴത്തെ റിപോര്‍ട്. അവതാര്‍ 2ന് മുന്നോടിയായി ആഴ്ചകള്‍ക്ക് മുമ്പ് അവതാര്‍ ആദ്യ ഭാഗം 4കെ മികവില്‍ വീണ്ടും തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. സാങ്കേതിക തികവില്‍ അവതാര്‍ ആദ്യ ഭാഗം കാണാന്‍ നിരവധി പേരാണ് തീയേറ്ററുകളിലെത്തിയത്.

Keywords: New Delhi, news, National, Top-Headlines, Cinema, Entertainment, Video, 'Avatar: Way of Water' Trailer Draws You Into Gorgeous Underwater World.

Post a Comment