മംഗ്ളുറു: (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ക്ഷേത്രം പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുംബേ ക്ഷേത്രം പൂജാരി വെങ്കിടേഷ് കാറന്തിനെയാണ് (50) ബണ്ട് വാൾ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പിതാവ് അപകടത്തിൽ മരിച്ചിരുന്നു. കുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡിപ്പിച്ചതായുള്ള വിവരം വെളിപ്പെടുത്തിയത്. പോക്സോ വകുപ്പ് ചുമത്തിയ പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Molestation, Crime, Assault, Arrested, Police, Assault to stepdaughter, man arrested.
< !- START disable copy paste -->