Join Whatsapp Group. Join now!
Aster MIMS 22/05/2023

Arrested | കാസര്‍കോട്ടെ പ്രമാദമായ പോക്‌സോ കൂട്ട ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; ഇനി പിടിയിലാകാനുള്ളത് 3 പേര്‍

Assault on minor girl; Youth Arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസില്‍ ഒരാളെ കൂടി കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അന്‍വര്‍ സ്വാദിഖിനെ (30) യാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് ആലക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഇതുവരെ 10 പേര്‍ അറസ്റ്റിലായിട്ടുള്ള കേസില്‍ ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്.
            
Latest-News, Kerala, Kasaragod, Top-Headlines, Crime Branch, Crime, Arrested, Molestation, Custody, Investigation, Assault on minor girl; Youth Arrested.

ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ മുബശിറുല്‍ അറഫാത് (23), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി ശഫീഖ് (34), ടിഎസ് മുഹമ്മദ് ജാബിര്‍ (28), അബ്ദുസ്സമദ് (40), മനാസിര്‍ (30), ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അന്‍സാറുദ്ദീന്‍ (29), മുഹമ്മദ് ജലാലുദ്ദീന്‍ (33), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ സുഹൈല്‍ (20), ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഹകീം (36) എന്നിവരാണ് മുമ്പ് അറസ്റ്റിലായവര്‍.
        
Latest-News, Kerala, Kasaragod, Top-Headlines, Crime Branch, Crime, Arrested, Molestation, Custody, Investigation, Assault on minor girl; Youth Arrested.

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന 17 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തത്.
വിവാഹ വാഗ്ദാനം നല്‍കി അടുപ്പത്തിലായ അറഫാത് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പലര്‍ക്കും കാഴ്ചവക്കുകയും ചെയ്‌തെന്നാണ് കേസ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ലോകല്‍ പൊലീസില്‍ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതാവുകയും ചെയ്തതായി കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. ആദ്യം പീഡിപ്പിച്ച അറഫാത് പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടുപോയി സുഹൃത്തുക്കളായ നാല് പേര്‍ക്ക് കാഴ്ചവച്ചു. പിന്നീട് മറ്റ് എട്ട് പേര്‍ കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്'. ഇനി പിടിയിലാവാനുള്ള മൂന്ന് പേരെ കണ്ടെത്തുന്നതിനായി ക്രൈം ബ്രാഞ്ച് തിരച്ചില്‍ നടത്തി വരികയാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime Branch, Crime, Arrested, Molestation, Custody, Investigation, Assault on minor girl; Youth Arrested.
< !- START disable copy paste -->

Post a Comment