Join Whatsapp Group. Join now!
Aster mims 04/11/2022

Conference | കാഴ്ചയില്ലാത്തവര്‍ക്ക് വിരല്‍ തുമ്പിലൂടെ ഖുര്‍ആന്‍ പഠനം; അസ്സബാഹ് സൊസൈറ്റി സമ്മേളനത്തിന് തുടക്കമായി; ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് ആദ്യമായി പ്രഖ്യാപിച്ചത് മുഹമ്മദ് നബിയെന്ന് സിടി അഹ്മദ് അലി

Assabah Society conference started, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ലോകത്ത് ഭിന്നശേഷിക്കാരെ ആദരിച്ചതും അവരെ മുഖ്യധാരയിലേക്ക് ബഹുമാനപൂര്‍വം കൊണ്ടുവരണമെന്ന് ആദ്യമായി ലോകത്ത് പ്രഖ്യാപിച്ചതും പതിനാലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബി ആയിരുന്നുവെന്ന് മുന്‍ മന്ത്രി സിടി അഹ്മദ് അലി പറഞ്ഞു. അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് കേരളയുടെ ഇരുപതാം വാര്‍ഷിക സമ്മേളനം കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
            
Latest-News, Kerala, Kasaragod, Top-Headlines, Conference, Religion, Quran-Class, Video, Assabah Society conference started.

കാഴ്ചയില്ലാതിരുന്നിട്ടും ഇമാം അബ്ദുല്‍ അസീസ് ഇബ്‌നു ബാസിനെ സഊദി ഗ്രാന്റ് മുഫ്തി, ഉലമാ കൗണ്‍സില്‍ മേധാവി, റിയാദ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂടില്‍ ശരീഅത് പഠനവിഭാഗത്തില്‍ പ്രൊഫസര്‍, മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ നല്‍കി നിയമിച്ചത് മാതൃകയാക്കിയാല്‍ ഇന്ന് സര്‍കാര്‍ തലത്തില്‍ പ്രഖ്യാപിച്ച അംഗ വൈകല്യമുള്ളവരുടെ സംവരണം പുതുമയുള്ളതല്ലെന്ന് സിടി പറഞ്ഞു.
       
Latest-News, Kerala, Kasaragod, Top-Headlines, Conference, Religion, Quran-Class, Video, Assabah Society conference started.

മാലിക് ദിനാര്‍ ചരിത്രം ബ്രെയിന്‍ പതിപ്പ് മാലിക് ദീനാര്‍ ഖത്വീബ് മജീദ് ബാഖവിക്ക് നല്‍കി അഹ്മദ് അലി പ്രകാശനം ചെയ്തു. കാഴ്ച പരിമിതര്‍ക്കായി അറബി, മലയാളം മാസങ്ങള്‍, വിശേഷ ദിവസങ്ങള്‍ എന്നിവ ഉള്‍പെടുത്തി അല്‍ നഹ് മി ബ്രെയ്ല്‍ പ്രസ് തയ്യാറാക്കിയ 2023ലെ ബ്രെയ്ല്‍ കലന്‍ഡര്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, പിവി ഹസന്‍ സിദ്ദീഖ് ബാബുവിന് നല്‍കി പ്രകാശനം ചെയ്തു.


സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ മൂസ ബി ചെര്‍ക്കള സ്വാഗതം പറഞ്ഞു. അസ്സബാഹ് സംസ്ഥാന പ്രസിഡന്റ് കരീം, മുസ്ത്വഫ, എ അബ്ദുര്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ അബൂബകര്‍ ഹാജി, നൗശാദ് വടക്കേക്കര, ഡോ. കോയക്കുട്ടി ഫാറൂഖി, ബശീര്‍, ഹംസ ഇരിങ്ങല്ലൂര്‍ പ്രസംഗിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ചരിത്ര സമ്മേളനം ഹംസ റഹ് മാന്‍ ഉദ്ഘാടനം ചെയ്യും. എ അഹ്മദ് ഹാജി അധ്യക്ഷത വഹിക്കും. 11 മണിക്ക് സമാപന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എകെഎം അശ്റഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ പ്രസംഗിക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Conference, Religion, Quran-Class, Video, Assabah Society conference started.
< !- START disable copy paste -->

Post a Comment