ഇടപാടിലൂടെയും നിക്ഷേപങ്ങളിലൂടെയും മലയോരത്ത് മാതൃകാ ബാങ്കായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് എളേരി ബാങ്കിന്റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത സെക്രടറി സ്ഥാനത്തേക്ക് എത്തുന്നത്. ചരിത്ര നിയോഗത്തിന് സാക്ഷിയാവാന്‍ ബാങ്ക് ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പുറമെ ഒരുകാലത്ത് ബാങ്കിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ച പിതാവ് വിവി കുഞ്ഞിക്കണ്ണനും എത്തിയിരുന്നു.
കേരള കോ-ഓപറേറ്റിവ് സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ ലതിക 2009 ലാണ് വെസ്റ്റ് എളേരി ബാങ്കില്‍ ക്ലര്‍കായി ജോലിയില്‍ പ്രവേശിച്ചത്. 2006 ല്‍ സെക്രടറിയായി വിരമിച്ച കുഞ്ഞിക്കണ്ണന്‍, വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മകള്‍ താനിരുന്ന കസേരയില്‍ ഇരുന്ന് കാണാനുള്ള ഭാഗ്യമുണ്ടായത്തിന്റെ സന്തോഷത്തിലാണ്. ലളിതമായ ചടങ്ങില്‍ കേരള ബാങ്ക് ഡയറക്ടറും ബാങ്ക് പ്രസിഡണ്ടുമായ സാബു എബ്രഹാം പൂച്ചെണ്ട് നല്‍കി ലതികയെ സ്വീകരിച്ചു. അച്ഛന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് സെക്രടറിയുടെ ചുമതല ഏറ്റെടുത്തത്. വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഒയിലെ ജീവനക്കാരന്‍ രാജേഷ് ഭര്‍ത്താവാണ്.
Keywords: Latest-News, Kerala, Kasaragod, Vellarikundu, Top-Headlines, Bank, Secretary, After 17 years daughter also reached father's same position.
< !- START disable copy paste -->