Join Whatsapp Group. Join now!
Aster MIMS 10/10/2023

Remanded | ബലൂണ്‍ വില്‍പനക്കാരനായ ബാലനെ ചവിട്ടിവീഴ്ത്തിയെന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍

Accused in child assault case remanded, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kasargodvartha.com) കാറില്‍ സ്പര്‍ശിച്ചുവെന്നാരോപിച്ച് ബലൂണ്‍ വില്‍പനക്കാരനും രാജസ്താന്‍ സ്വദേശിയുമായ ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയെന്ന കേസില്‍ യുവാവിനെ തലശേരി സിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിഫാം രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ശഹ്‌സാദിനെ (20) പൊലീസ് വധശ്രമ കേസ് ചുമത്തിയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കുടുംബാംഗങ്ങളെയും കൂട്ടി ഈ മാസം ആറിന് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി തലശേരിയില്‍ വസ്ത്രമെടുക്കുന്നതിനായി പൊന്ന്യത്ത് നിന്നും കാറില്‍ വന്നതായിരുന്നു ശഹ്‌സാദ്. ഇതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
            
Latest-News, Kerala, Kannur, Assault, Complaint, Arrested, Crime, Remand, Accused in child assault case remanded.

രോഗിയായ ശഹ്‌സാദ് ഏറെക്കാലമായി ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നേരത്തെ മറ്റൊരു കേസിലും ഇയാള്‍ പ്രതിയല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് ശഹ്‌സാദ് രാജസ്താന്‍ സ്വദേശിയായ ഗണേഷ എന്ന ബാലനെ കാല്‍ ഉയര്‍ത്തി ചവിട്ടാന്‍ കാരണമെന്നും ഇതു ഗുരുതരമായ കുറ്റമാണെന്നും പൊലീസ് പറയുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകനും മുന്‍ കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചെയര്‍മാനുമായ ഹസനും പ്രദേശവാസികളും ഇയാളെ ചോദ്യം ചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. വാരിയെല്ലുകള്‍ക്ക് പരുക്കേറ്റ കുട്ടിയെ തലശേരി ജെനറല്‍ ആശുപത്രിയിലെത്തിച്ചതും ഇവര്‍ തന്നെയാണ്.

ഇതിനിടയില്‍ ഇവിടെ നിന്നും ശഹ്‌സാദ് രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത പാരലല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് വാഹന നമ്പര്‍ തിരിച്ചറിയുകയും ശഹ്‌സാദിനെ അന്നേദിവസം രാത്രി 11 മണിയോടെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ആയിരുന്നു. താന്‍ ചികിത്സയിലാണെന്ന കാരണത്താല്‍ പൊലീസ് കസ്റ്റഡില്‍ നില്‍ക്കാന്‍ ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞെന്നാണ് വിവരം. ശഹ്‌സാദ് കാണിച്ച മെഡികല്‍ രേഖകള്‍ പരിശോധിച്ച ശേഷം ഇയാളോട് പിറ്റേന്ന് രാവിലെ എട്ടുമണിക്ക് സ്റ്റേഷനില്‍ ഹാജരാകണമെന്നു പറഞ്ഞ് പൊലീസ് വിട്ടയച്ചു.

ഇതിനിടെയാണ് കുട്ടിയെ ചവിട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചാനലുകളിലും പ്രചരിക്കാന്‍ തുടങ്ങിയത്. പ്രവാസിയുടെ മകനാണ് ശഹ്‌സാദ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തലശേരി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്പീകര്‍ എഎന്‍ ശംസീര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ തലശേരി ജെനറല്‍ ആശുപത്രിയില്‍ കഴിയുന്ന ആറുവയസുകാരനെ സന്ദര്‍ശിച്ചു.

Keywords: Latest-News, Kerala, Kannur, Assault, Complaint, Arrested, Crime, Remand, Accused in child assault case remanded.
< !- START disable copy paste -->

Post a Comment