Big Screen | ലോകകപ് ഫുട്‌ബോള്‍ മത്സരം തത്സമയം കാണാന്‍ കാസര്‍കോട്ട് 432 സ്‌ക്വയര്‍ ഫീറ്റില്‍ വമ്പന്‍ സ്‌ക്രീന്‍; ചിലവ് 30 ലക്ഷം; ഒരുക്കുന്നത് മര്‍ചന്റ്‌സ് അസോസോയിയേഷന്‍

കാസര്‍കോട്: (wwww.kasargodvartha.com) ലോകകപ് ഫുട്‌ബോള്‍ മത്സരം കാണാന്‍ കാസര്‍കോട്ട് 432 സ്‌ക്വയര്‍ ഫീറ്റില്‍ വമ്പന്‍ സ്‌ക്രീന്‍ ഒരുങ്ങുന്നു. 30 ലക്ഷം രൂപ ചിലവില്‍ ഒരുമാസക്കാലം ഒരു വീടിനോളം വരുന്ന സ്‌ക്രീനാണ് കാസര്‍കോട് പുലിക്കുന്ന് സന്ധ്യരാഗം ഓഡിറ്റോറിയത്തില്‍ ഒരുക്കുന്നത്. ഇത് ഫിറ്റ് ചെയ്യുന്നതിനുള്ള ക്രയിന്‍ പാലക്കാട്ട് നിന്നുമാണ് എത്തിച്ചത്. കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷനാണ് കാസര്‍കോട് നഗരസഭയുമായി ചേര്‍ന്ന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശക്കാഴ്ചയൊരുക്കുന്നത്.
            
Latest-News, Kerala, Kasaragod, Top-Headlines, Sports, FIFA-World-Cup-2022, Football, Football Tournament, Video, 432 Sq Ft Big Screen in Kasaragod to Watch Live World Cup Football Match.

സിനിമ തിയേറ്ററിന്റെയടുത്തോളം 432 സ്‌ക്വയര്‍ ഫീറ്റ് പിക്സല്‍ 3 എച് ഡി വാളില്‍ 64 മത്സരങ്ങളും പ്രദര്‍ശിപ്പിക്കും. 20-ന് ആദ്യമത്സരം മുതല്‍ ഡിസംബര്‍ 18-ന് ഫൈനല്‍ വരെയുള്ളവ മത്സരങ്ങള്‍ അവിസ്മരണീയമാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. 35,000 വാട്‌സിന്റെ ശബ്ദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 3000 ലേറെ പേരെയാണ് പ്രതിദിനം പ്രതീക്ഷിക്കുന്നത്. മത്സരങ്ങളില്ലാത്ത ദിവസങ്ങളിലും (ഡിസംബര്‍ എട്ട്,12,13,16), ഫൈനലിന്റെ പിറ്റേദിവസവും മാപ്പിളപ്പാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. സൗജന്യമായി ആര്‍ക്കും കളികാണാനെത്താമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ വലിയ സ്‌ക്രീനില്‍ മത്സരം തത്സമയം പ്രദര്‍ശിപ്പിക്കുന്ന കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ ഒന്നാണ് കാസര്‍കോട്. മലപ്പുറം പെരിന്തല്‍മണ്ണയിലും സമാന രീതിയില്‍ ബിഗ് സ്‌ക്രീന്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ ഉദ്ഘാടന പരിപാടികളില്‍ സംബന്ധിപ്പിക്കും. 'ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്' പ്രതികാത്മകമായി മൊബൈല്‍ ഫോണ്‍ ലൈറ്റ് സ്വിച് ഓണ്‍ ചെയ്തു പ്രകാശക്കൂട്ടം സൃഷ്ടിക്കും.
    
Latest-News, Kerala, Kasaragod, Top-Headlines, Sports, FIFA-World-Cup-2022, Football, Football Tournament, Video, 432 Sq Ft Big Screen in Kasaragod to Watch Live World Cup Football Match.

പ്രദര്‍ശനത്തിന്റെ വിജയത്തിനായി സംഘാടക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, അഡ്വ. സിഎച് കുഞ്ഞബു എംഎല്‍എ, കെ അഹ്മദ് ശരീഫ്, എന്‍എ സുലൈമാന്‍, കരീം സിറ്റി ഗോള്‍ഡ്, സുരേഷ് ചെട്ടിയാര്‍ കൃഷ്ണ (രക്ഷാധികാരികള്‍), എന്‍എ നെല്ലിക്കുന്ന് എംഎല്‍എ (ചെയര്‍മാന്‍), അഡ്വ. വിഎം മുനീര്‍ (വര്‍കിംഗ് ചെയര്‍മാന്‍), ടിഎ ഇല്യാസ് (ജെനറല്‍ കണ്‍വീനര്‍), ദിനേഷ് കെ (വര്‍കിംഗ് കണ്‍വീനര്‍).

അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, എഎ അസീസ്, മാഹിന്‍ കോളിക്കര, മുഹമ്മദ് ഹാശിം, ടിഎ ശാഫി, അന്‍വര്‍ ടിഎ, ശംസീദ ഫിറോസ്, സിയാന ഹനീഫ്, റീത്ത, രാജനി കെ (വൈസ് പ്രസിഡന്റുമാര്‍), വരപ്രസാദ്, മുശ്ത്വാഖ് ചെരങ്കൈ, അശ്വിനി, ഹേമലത എ, പവിത്ര കെജി, ശാരദ, പി രമേഷ്, സവിത, സമീറ അബ്ദുര്‍ റസാഖ്, മമ്മു ചാല, അസ്മ മുഹമ്മദ്, ബിഎസ് സൈനുദ്ദീന്‍, മജീദ് കൊല്ലംമ്പാടി, ലളിത എം, വിമല ശ്രീധര്‍, രഞ്ജിത, ഹസീന നൗശാദ്, സകീന മൊയ്തീന്‍, മുഹമദ് ഇഖ്ബാല്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് ചക്കര, സുമയ്യ മൊയ്തീന്‍, സക്കറിയ എം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ശ്രീലത എം, വീണ കുമാരി, അബ്ദുര്‍ റഹ്മാന്‍ ചക്കര, സിയാന ഹനീഫ്, അജിത് കുമാരന്‍, ഉമ എം, മുനീര്‍ എംഎം, ഹാരിസ് സികെ, ശശിധരന്‍ കെ, അജിത് കുമാര്‍, ശറഫുദ്ദീന്‍ ത്വയിബ, മജീദ് ടിടി, റഊഫ് പള്ളിക്കാല്‍, അബ്ദുല്ലത്വീഫ് കെഎം, അബ്ദുല്ലത്വീഫ് കെഎ എ കെ.മൊയ്തീന്‍ കുഞ്ഞി (കണ്‍വീനര്‍മാര്‍), അബ്ദുല്‍ നഈം അങ്കോള (ട്രഷറര്‍).


മുനീര്‍ ബിസ്മില്ല, നാഗേഷ് ഷെട്ടി, ജലീല്‍ ടിഎം, ശശീധരന്‍ ജിഎസ്, ബാലകൃഷ്ണ ഷെട്ടി, റഫീഖ് ബ്രദേഴ്‌സ്, ഉല്ലാസ് കുമാര്‍, ടികെ നാരായണ മൂര്‍ത്തി, ജിവി നാരായണന്‍, കബീര്‍ നവരത്‌ന, ജലീല്‍ തച്ചങ്ങാട്, അമീര്‍ കൈമ, അസ്ലം സ്റ്റാര്‍, അബ്ബാസ് ബെഡി സെന്‍, അഹ്മദ് മന്‍സൂര്‍, അബ്ദുസലാം പര്‍വീസ്, റഈസുദ്ദീന്‍ കെജിടു, വേണു ഗോപാല്‍, എന്‍എം സുബൈര്‍, അശ്‌റഫ് നാല്‍ത്തട്ക്ക, മുഹമ്മദ് അശ്‌റഫ് പിഎ, ഹാരിസ് സിറ്റി ചപ്പല്‍, പ്രദീപ് ടെക്‌നിക്, ഹനീഫ് സെല്‍കിംഗ്, കെ സദാശിവ മല്ല്യ, അബ്ദുല്‍ മനാഫ് ടിഎ, മാഹിന്‍ സികെ, പികെ.രാജന്‍, മുഹമ്മദ് ഐഡിയല്‍, സാബിര്‍ ഭാരത്, അബ്ബാസ് ഷൂ സ്റ്റാര്‍, വിശ്വസ് വൈശാലി, സമീര്‍ ഔട് ഫിറ്റ്, മഹേഷ് മാളവിക, നൗഫല്‍ റിയല്‍, ഇര്‍ശാദ് സഫ, ശിഹാബ് സല്‍മാന്‍, സമീര്‍ ലിയ, ശിഹാബ് സിറ്റി വീല്‍, ശംസീര്‍, മുഹമ്മദ് ശമീം, ശിഹാബ് ചക്കര ബസാര്‍, നിസാര്‍ സിറ്റി കൂള്‍, അശ്‌റഫ് ഐവ, ഹാരിസ് സെനോറ (സംഘാടക സമിതി അംഗങ്ങള്‍).

Keywords: Latest-News, Kerala, Kasaragod, Top-Headlines, Sports, FIFA-World-Cup-2022, Football, Football Tournament, Video, 432 Sq Ft Big Screen in Kasaragod to Watch Live World Cup Football Match.
< !- START disable copy paste -->

Post a Comment

Previous Post Next Post