ലഹരിക്കെതിരെ കേരള സര്‍കാരിന്റെ 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി 'സേ നോ ടു ഡ്രഗ്സ്, യെസ് ടു സൈക്ലിങ്' എന്ന ക്യാംപയിനാണ് ഇവര്‍ തുടക്കമിട്ടത്. സൈകിള്‍ യാത്ര വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് 10 ദിവസത്തിന് ശേഷം തിരുവനന്തപുരത്ത് സമാപിക്കും. 2020-21 ല്‍ ലഹരിക്കെതിരെ കൊച്ചി മുതല്‍ കശ്മീര്‍ വരെ ഇരുവരും നടത്തിയ സൈകിള്‍ ബോധവത്കരണ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു.
ലഹരിയില്‍ നിന്ന് മുക്തരായി കായിക രംഗത്തേക്കോ അല്ലെങ്കില്‍ മറ്റ് നല്ല മാര്‍ഗങ്ങളിലേക്കോ തിരിയണമെന്ന സന്ദേശവുമായാണ് ഈ യാത്രയെന്ന് അലക്‌സ് വര്‍ക്കിയും വിനില്‍ എംകെയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതലമുറ ലഹരിയിലേക്ക് നീങ്ങിയാല്‍ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാകും. ഒരാളെങ്കിലും ലഹരിയോട് വിട പറഞ്ഞാല്‍ തങ്ങളുടെ ദൗത്യം വിജയിച്ചുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ നാര്‍കോടിക് ഡിവൈഎസ്പി മാത്യു എംഎ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എഎസ്‌ഐ ജോസഫ്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ സനീഷ് കെ, കൃപേഷ്, എസ്‌ഐ രഞ്ജിത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Police-Officer, Police, Bicycle, Travel, Video, Drugs, Thiruvananthapuram, 2 police officers with bicycle awareness journey from Kasaragod to Thiruvananthapuram.
< !- START disable copy paste -->