ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം. കരിവെള്ളൂര്‍ ടൗണില്‍ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ സ്ഥാപിച്ച ഡിവൈഡറിലിടിച്ചാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ചെ 3.30 മണിയോടെയാണ് മരണം സംഭവിച്ചത്. വെല്‍ഡിങ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉമേശ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
പയ്യന്നൂര്‍ മൂരിക്കോവ്വലിലെ പരേതനായ വി പി രവീന്ദ്രന്‍-രമണി ദമ്പതികളുടെ മകനാണ്.
ഏക സഹോദരന്‍ രാജേഷ്.
പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Youth died in bike accident, Kerala,Payyanur,news,Top-Headlines,died,Accidental Death,Bike-Accident.