കാഞ്ഞങ്ങാട്: (www.kasargodvartha.com) നഗരത്തില്‍ ബകറ്റ് പിരിവിന് എത്തിയ യുവതികളെ പരിസരവാസികൾ തടഞ്ഞു. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. കാഞ്ഞങ്ങാട് നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഒരു സംഘടനയുടെ പേരിലാണ് യുവതികള്‍ ബകറ്റ് പിരിവിന് ഇറങ്ങിയത്. പിരിവിനെ പരിസരവാസികളും ഓടോ റിക്ഷാ ഡ്രൈവര്‍മാരും ഉള്‍പെടെയുള്ളവര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.
ഒരു സംഘടനയുടെ നോടീസ് നല്‍കി ദിവസങ്ങളായി നഗരത്തില്‍ പിരിവ് നടക്കുന്നതായാണ് പരാതി ഉയര്‍ന്നത്. സംഭാവന പിരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് യുവതികളും പറഞ്ഞതോടെ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിലെത്തിയപ്പോഴാണ് പൊലീസ് ഇടപ്പെട്ടത്. പിരിവിന് എതിരെ രേഖാമുലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
Women blocked | നഗരത്തില്‍ ബകറ്റ് പിരിവിന് എത്തിയ യുവതികളെ പരിസരവാസികൾ തടഞ്ഞു; സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെടല്‍
Women who came to collect donations, blocked#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ