Join Whatsapp Group. Join now!
Aster MIMS 10/10/2023

Found Dead | 'വിഷ്ണുപ്രിയയെ കൊന്നത് അതിക്രൂരമായി: ദേഹത്ത് 18 മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,news,Top-Headlines,Dead body,Murder,Kerala,
കണ്ണൂര്‍: (www.kasargodvartha.com) മൊകേരി പഞ്ചായതിലെ വള്ള്യായിയില്‍ വിഷ്ണുപ്രിയയെ (23) കഴുത്തറുത്തു താന്‍ കൊലപ്പെടുത്തിയത് ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷമെന്ന് അറസ്റ്റിലായ പ്രതി മാനന്തേരി സ്വദേശി എം ശ്യാംജിത് (25)കുറ്റസമ്മതമൊഴി നല്‍കിയതായി പൊലീസ്.

വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള 18 മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപോര്‍ട്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ടില്‍ പറയുന്നു. ശ്യാംജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Woman Found Dead At Home, Kannur, News, Top-Headlines, Dead body, Murder, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തിയതെന്ന് ശ്യാംജിത് മൊഴി നല്‍കിയിട്ടുണ്ട്. അടിയേറ്റ് ബോധരഹിതയായപ്പോള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.

വീട്ടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്നാണ് അകത്ത് കയറിയത്. അഞ്ച് വര്‍ഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു, മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാല് മാസമായി പാനൂര്‍ നൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.

പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടില്‍ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിന് ശേഷം ശനിയാഴ്ച വീട്ടുവളപ്പില്‍ സംസ്‌കാരിക്കും.

Keywords: Woman Found Dead At Home, Kannur, News, Top-Headlines, Dead body, Murder, Kerala.

Post a Comment