ഇന്‍സ്റ്റഗ്രാം പരിചയപ്പെട്ട മുഹമ്മദ് ഹാരിസ് എന്ന പേരിലുള്ള വ്യക്തിയാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലും ഈ മാസം 10ാം തിയതിക്കുമിടയില്‍ പല തിയതികളിലായി പണം തട്ടിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഏഴ് ലക്ഷത്തി അഞ്ഞൂറ് രൂപയാണ് തട്ടിയെടുത്തത്. യുവതിയുടെ യൂണിയന്‍ ബാങ്ക് അകൗണ്ടില്‍ നിന്നാണ് പണം നഷ്ടമായിട്ടുള്ളത്. സമ്മാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടതെന്ന് യുവതി പറയുന്നു. വഞ്ചന മനസ്സിലായതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Investigation, Police, Complaint, Social-Media, Woman filed money theft case against man.
< !- START disable copy paste -->