കാഞ്ഞങ്ങാട്: (www.kasargodvartha.com) ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂടെറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒഴിഞ്ഞവളപ്പിലെ വിനോദിന്റെ ഭാര്യയും, കൊവ്വല്‍പ്പള്ളി കല്ലംചിറയിലെ കുഞ്ഞിക്കണ്ണന്റെ മകളുമായ സതി(34)യാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 മണിയോടെ പടന്നക്കാട് മേല്‍പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂടെറില്‍ ബസ് ഇടിക്കുകയും യുവതി ബസിന്റെ ടയറിനടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.
സതി തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് വിനോദിനെ ഗുരുതരമായ പരുക്കുകളോടെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. യുവതിയുടെ ആകസ്മിക മരണത്തില്‍ നാട് തേങ്ങുകയാണ്.
Keywords: Woman died in bus-scooter accident, Kanhangad,Kerala,Top-Headlines,Kasaragod, Accidental Death,Bus,Scooter.