Join Whatsapp Group. Join now!
Aster MIMS 10/10/2023

Transferred | വാളയാറില്‍ സഹോദരങ്ങളെ മര്‍ദിച്ചെന്ന കേസില്‍ ഒരു പൊലീസുകാരനെതിരെ കൂടി നടപടി; സിപിഒ പ്രതാപനെ സ്ഥലം മാറ്റി

Walayar CPO Prathapan transferred#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kasargodvartha.com) വാളയാറില്‍ സഹോദരങ്ങളെ മര്‍ദിച്ചെന്ന കേസില്‍ ഒരു പൊലീസുകാരനെതിരെ കൂടി നടപടി. വാളയാര്‍ സ്റ്റേഷനിലെ സിപിഒ പ്രതാപനെ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. വാളയാര്‍ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മര്‍ദനം നടന്ന ദിവസം സിഐക്കൊപ്പം പ്രതാപനുണ്ടായിരുന്നു. സഹോദരങ്ങളില്‍ ഒരാളെ മര്‍ദിച്ചത് പ്രതാപനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി 

news,Kerala,State,Palakkad,Police,Transfer,Attack,case,Top-Headlines, Walayar CPO Prathapan transferred


ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോണ്‍ ആല്‍ബര്‍ടും. 

ഇടയ്ക്കുവച്ച് കാര്‍ നിര്‍ത്തിയപ്പോള്‍ അതുവഴി എത്തിയ വാളയാര്‍ പൊലീസ് വിവരമന്വേഷിച്ചുവെന്നും ശേഷം പൊലീസ് ജീപ് മുന്നോട്ടെടുത്തപ്പോള്‍ കാറില്‍ ഇടിച്ചുവെന്നും ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാര്‍ സിഐ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.

Keywords: news,Kerala,State,Palakkad,Police,Transfer,Attack,case,Top-Headlines, Walayar CPO Prathapan transferred

Post a Comment