Join Whatsapp Group. Join now!
Aster MIMS 10/10/2023

UK Yoosuf Effects | നെല്ലിക്കുന്നിലെ 'യുകെ യൂസഫ് ഇഫക്ട്‌സ് സീവേവ് ബ്രെകേഴ്സ്' ഒക്ടോബര്‍ 27ന് നാടിന് സമര്‍പിക്കുന്നു; കയ്യടി നേടി നൂതന കടല്‍ സംരക്ഷണ മാര്‍ഗം; സ്വാഗത സംഘം രൂപവത്ക്കരിച്ചു

'UK Yusuf Effects Seawave Breakers' will be inaugurated on October 27 at Nellikkunnu, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) വ്യവസായ പ്രമുഖന്‍ യുകെ യൂസഫ് ആവിഷ്‌കരിച്ച ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ കടല്‍ സംരക്ഷണ മാര്‍ഗമായ 'യുകെ യൂസഫ് ഇഫക്ട്‌സ് സീവേവ് ബ്രെകേഴ്സ്' പ്രകാരം നെല്ലിക്കുന്ന് കടപ്പുറത്ത് നിര്‍മിച്ച പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 27ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, അഹ്മദ് ദേവര്‍കോവില്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ആയിരങ്ങള്‍ സംബന്ധിക്കുന്ന വിപുലമായ ഉദ്ഘാടന പരിപാടിയാണ് സംഘാടകര്‍ ആവിഷ്‌കരിക്കുന്നത്.
                
Latest-News, Kerala, Kasaragod, Top-Headlines, Nellikunnu, Sea, Inauguration, Business-man, Minister, UK Yusuf, 'UK Yusuf Effects Seawave Breakers', 'UK Yusuf Effects Seawave Breakers' will be inaugurated on October 27 at Nellikkunnu.

കര്‍ണാടകയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.  മുഖ്യമന്ത്രി അടക്കമുള്ളവരുമായി ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച നടത്തുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നാലെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കരിങ്കല്ലോ മറ്റോ ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തികള്‍ക്ക് അല്‍പായുസ് മാത്രമുണ്ടാവുന്ന സാഹചര്യത്തിലാണ് യുകെ യൂസഫിന്റെ പദ്ധതി ശ്രദ്ധേയമായത്. മാത്രവുമല്ല അത്തരം കല്ലുകള്‍ എല്ലാ വര്‍ഷവും കടലിലേക്ക് പതിക്കുകയും അതില്‍ ബോടുകള്‍ ഇടിച്ചും വലകള്‍ കുടുങ്ങിയും മീന്‍ പിടുത്ത തൊഴിലാളികള്‍ക്ക് പ്രയാസവും സൃഷ്ടിക്കുന്നു. ഇതില്‍ നിന്നെല്ലാം സംരക്ഷണം നല്‍കുന്നു എന്നതാണ് 'യുകെ യൂസഫ് ഇഫക്ട്‌സ് സീവേവ് ബ്രെകേഴ്സ്' പദ്ധതിയുടെ പ്രത്യേകത. കൂടാതെ തീരങ്ങള്‍ക്ക് മനോഹാരിതയും ദൃശ്യ ഭംഗിയും ഒരുക്കുന്നതിനാല്‍ വിനോദ സഞ്ചാര മേഖലയ്ക്കും പുത്തനുണര്‍വ് പകരുന്നു.
                  
Latest-News, Kerala, Kasaragod, Top-Headlines, Nellikunnu, Sea, Inauguration, Business-man, Minister, UK Yusuf, 'UK Yusuf Effects Seawave Breakers', 'UK Yusuf Effects Seawave Breakers' will be inaugurated on October 27 at Nellikkunnu.

പരിപാടിയുടെ വിജയത്തിനായി ഹോടെല്‍ സിറ്റി ടവറില്‍ ചേര്‍ന്ന യോഗം സ്വാഗത സംഘം രൂപവത്കരിച്ചു. ചെയര്‍മാനായി അഡ്വ. വിഎം മുനീറിനെയും വൈസ് ചെയര്‍മാന്മാരായി രമേശന്‍ പി, അബ്ബാസ് ബീഗം, കെവി കുഞ്ഞിരാമന്‍, അസീസ് കടപ്പുറം, ഉമ എം, അജിത് കുമാര്‍, രജനി പ്രഭാകരന്‍, മുശ്താഖ്, ഗംഗാധരന്‍, മുഹമ്മദലി ഫത്വാഹ്, നൗശാദ് എംഎം, സിഎല്‍ റശീദ് എന്നിവരെയും തെരഞ്ഞെടുത്തു. യുകെ യൂസഫാണ് ജനറല്‍ കണ്‍വീനര്‍. ജോ. കണ്‍വീനര്‍മാരായി സജി സെബാസ്റ്റ്യന്‍, മുജീബ് അഹ്മദ്, അശ്റഫ് കര്‍ള, അബ്ദുല്‍ മുജീബ്, ശാഫി നാലപ്പാട്, വിനീത് എന്നിവരെയും ട്രഷററായി അബ്ദുല്‍ കരീം കോളിയാടിനെയും തെരഞ്ഞെടുത്തു.
             
Latest-News, Kerala, Kasaragod, Top-Headlines, Nellikunnu, Sea, Inauguration, Business-man, Minister, UK Yoosuf, 'UK Yoosuf Effects Seawave Breakers', 'UK Yusuf Effects Seawave Breakers' will be inaugurated on October 27 at Nellikkunnu.

യോഗത്തില്‍ അബ്ബാസ്, മുഹമ്മദ് മിര്‍ശാദ് സിഎല്‍, പ്രസാദ് എംഎന്‍, അബ്ദുര്‍ റഹ്മാന്‍ യുകെ, ഇബ്രാഹിം ഖലീല്‍ യുകെ, ബശീര്‍ അംബാര്‍, മൊയ്തീന്‍ കുഞ്ഞി മണ്ണംകുഴി, മുജീബ് കെഎ, മന്‍സൂര്‍ കമ്പാര്‍, എംഎം നശീദ്, ഓം കൃഷ്ണ, നമീസ് കുദുകോട്ടി, ശംസുദ്ദീന്‍, ശരീഫ് പത്വാടി, കെഎഫ് ഇഖ്ബാല്‍, ഇര്‍ഫാന ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
               
Latest-News, Kerala, Kasaragod, Top-Headlines, Nellikunnu, Sea, Inauguration, Business-man, Minister, UK Yoosuf, 'UK Yoosuf Effects Seawave Breakers', 'UK Yusuf Effects Seawave Breakers' will be inaugurated on October 27 at Nellikkunnu.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Nellikunnu, Sea, Inauguration, Business-man, Minister, UK Yoosuf, 'UK Yoosuf Effects Seawave Breakers', 'UK Yusuf Effects Seawave Breakers' will be inaugurated on October 27 at Nellikkunnu.
< !- START disable copy paste -->

Post a Comment