Join Whatsapp Group. Join now!
Aster MIMS 10/10/2023

Police FIR | പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ 2 പേര്‍ക്കെതിരെ കേസെടുത്തു

Two booked for assaulting girl#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) 16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 11.30നായിരുന്നു പരാതിക്കാസ്പദമായ സംഭവം.
  
Kannur, Kerala, News, Top-Headlines, Latest-News, Kidnap, Kidnap-attempt, Kidnap-case, Police, Case, Complaint, Two booked for assaulting girl.

രണ്ടു പെണ്‍കുട്ടികള്‍പെടെ നാലുപേര്‍ സഞ്ചരിക്കുകയായിരുന്ന കാറില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വീട്ടിലിറക്കിയ ശേഷം, 16കാരിയെ വീട്ടില്‍ ഇറക്കാനായി പോകുന്നതിനിടെ ജില്ലാ ആശുപത്രിക്ക് സമീപം വെച്ചു കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

കാര്‍ ഡ്രൈവറടക്കം രണ്ടു പേര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. പ്രതികള്‍ പെണ്‍കുട്ടികളുടെ സുഹൃത്തുക്കളാണ്. നാല്‍വര്‍ സംഘം കണ്ണൂരില്‍ പോയി തിരിച്ചുവരുമ്പോഴാണ് പീഡിപ്പിച്ചതെന്നാണ് പരാതി.

Keywords: Kannur, Kerala, News, Top-Headlines, Latest-News, Kidnap, Kidnap-attempt, Kidnap-case, Police, Case, Complaint, Two booked for assaulting girl.

Post a Comment