വ്യാഴാഴ്ച എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. കാസർകോട് ഗവ. കോളജ് പ്രിൻസിപൽ ഡോ. എം രമ അധ്യക്ഷത വഹിക്കും. കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം മുൻ ഡയറക്ടറും ട്രസ്റ്റ് ചെയർമാനുമായ ഡോ. എഎം ശ്രീധരൻ ആമുഖഭാഷണം നടത്തും. ബെംഗ്ളുറു നാഷനൽ കോളജ് റിട. പ്രൊഫസർ പ്രമോദ മുത്തലിക, കണ്ണൂർ സർവകലാശാലാ സിൻഡികേറ്റ് അംഗം പ്രൊഫ. എംസി രാജു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കന്നഡ വിഭാഗം റിട. പ്രൊഫസർ ഡോ. കെ കമലാക്ഷ മുഖ്യപ്രഭാഷണം നടത്തും. ഡോ. ശ്രീധര എൻ, ഡോ. ലിയാഖത് അലി, ഡോ. ജിജോ, ഡോ. ലിജി എൻ, പ്രൊഫ. റിച്ചു മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകൻ വിവി പ്രഭാകരൻ, പ്രൊഫ. സുജാത എസ്, ഡോ. ബാലകൃഷ്ണ ബിഎം എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
ശേഷം രണ്ട് സെഷനുകളിലായി സെമിനാറുകൾ അവതരിപ്പിക്കും. ആദ്യ സെഷനിൽ 'വിവർത്തന സങ്കേതിക വിദ്യകൾ' എന്ന വിഷയത്തിൽ പ്രൊഫ. പ്രമോദ മുത്തലികയും രണ്ടാമത്തെ സെഷനിൽ 'വിവർത്തനവും സാംസ്‌കാരിക സംഘർഷങ്ങളും' എന്ന വിഷയത്തിൽ പ്രൊഫ. പിഎൻ മൂടിത്തായയും പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സെഷനിൽ ഡോ. രാധാകൃഷ്ണ എൻ ബെള്ളൂർ, ഡോ. രാജീവ് യു എന്നിവരുടെ നേതൃത്വത്തിൽ ചർച സംഘടിപ്പിക്കും.
വെള്ളിയാഴ്ച നടക്കുന്ന കഥകളി ശില്പശാലയും വിവർത്തന പരിശീലനക്കളരിയും ഡോ. എഎം ശ്രീധരന്റെ അധ്യക്ഷതയിൽ മുൻ എംഎൽഎയും കേരള ഫോക്‌ലോർ അകാദമി നിർവാഹക സമിതി അംഗവുമായ കെവി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. കോട്ടയ്ക്കൽ സിഎം ഉണ്ണികൃഷ്ണൻ, ഡോ. വി ബാലകൃഷ്ണൻ എന്നിവർ കഥകളി സോദാഹരണ ക്ലാസ് നയിക്കും. മൂന്ന് സെഷനുകളിലായി നടക്കുന്ന വിവർത്തന പരിശീലനക്കളരിയിൽ 'കന്നഡ - മലയാള വിവർത്തനം: പ്രശ്‌നങ്ങൾ സാധ്യതകൾ' എന്ന വിഷയത്തിൽ ഡോ. രാജേഷ് ബെജ്ജംഗള, 'എന്റെ വിവർത്തനാനുഭവങ്ങൾ' എന്ന വിഷയത്തിൽ വിക്രം കാന്തികരെ, 'വിവർത്തനത്തിന്റെ അനിവാര്യത' എന്ന വിഷയത്തിൽ ബി. നരസിംഹറാവു കാസർകോട് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമാപന ദിവസമായ ശനിയാഴ്ച രാവിലെ മലാർ ജയരാമ രയ് അധ്യക്ഷത വഹിച്ചുകൊണ്ട് 'ബഹുഭാഷകൾ സങ്കല്പനങ്ങൾ' എന്ന വിഷയത്തിൽ പാനൽ ചർച സംഘടിപ്പിക്കും. തുടർന്ന് നടക്കുന്ന ബഹുഭാഷാ കവിസമ്മേളനം രാധാകൃഷ്ണൻ ഉളിയത്തടുക്കയുടെ അധ്യക്ഷതയിൽ കേരള സാഹിത്യ അകാദമി അംഗം ഇപി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. വിവിധ ഭാഷകളിലായി എഴുപത്തിയഞ്ചിലധികം കവികൾ കവിതകൾ അവതരിപ്പിക്കും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. എംഎൽഎ. എകെഎം അശ്റഫ് മുഖ്യാതിഥി ആയിരിക്കും. പ്രൊ. വൈസ് ചാൻസലർ പ്രൊഫ.എ സാബു സമാപന പ്രഭാഷണം നടത്തും.
വാർത്താസമ്മേളനത്തിൽ ഡോ. എം രമ, ഡോ. എഎം ശ്രീധരൻ, ഡോ. രാധാകൃഷ്ണ ബെള്ളൂർ, ഡോ. ബാലകൃഷ്ണ ഹൊസങ്കടി, ഡോ. പികെ ജയരാജൻ എന്നിവർ പങ്കെടുത്തു.
വാർത്താസമ്മേളനത്തിൽ ഡോ. എം രമ, ഡോ. എഎം ശ്രീധരൻ, ഡോ. രാധാകൃഷ്ണ ബെള്ളൂർ, ഡോ. ബാലകൃഷ്ണ ഹൊസങ്കടി, ഡോ. പികെ ജയരാജൻ എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Video, Press meet, Govt.college, Poet, Poem, Translation workshop and poetry gathering will begin on Thursday at Kasaragod College.