Join Whatsapp Group. Join now!
Aster MIMS 10/10/2023

Financial aid | ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് 3 വയസുകാരൻ ചികിത്സാ സഹായം തേടുന്നു; കനിവുള്ളവരേ കനിയുമോ

Three years old poor boy seeking financial aid for treatment#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയഡുക്ക: (www.kasargodvartha.com) വൃക്ക സംബന്ധമായ രോഗത്താൽ പ്രായസപ്പെടുന്ന മൂന്ന് വയസുകാരൻ ചികിത്സാ സഹായം തേടുന്നു. ബദിയഡുക്ക പഞ്ചായത് പരിധിയിലെ കുട്ടിയാണ് സുമനസുകളുടെ സഹായം അഭ്യർഥിക്കുന്നത്. സുള്ള്യയിലും കാസർകോട്ടും ഒരുപാട് ചികിത്സ നടത്തിയങ്കിലും അസുഖത്തിന് ഒരു മാറ്റവും കണ്ടില്ല. പിന്നീട് മംഗ്ളൂറിൽ വിദഗ്ധ പരിശോധന നടത്തിയപ്പോൾ കിഡ്നിയിൽ അണുബാധ കണ്ടെത്തി. വളരെ പെട്ടെന്ന് ശസ്ത്രക്രിയ ചെയ്യാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
  
Badiyadukka, Kasaragod, Kerala, News, Top-Headlines, Doctor, Treatment, Needs help, Helping hands, Help, Three years old poor boy seeking financial aid for treatment.

ഇല്ലെങ്കിൽ കുഞ്ഞിൻ്റെ രണ്ട് വൃക്കയ്ക്കും തകരാറ് സംഭവിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മാത്രം മൂന്ന് ലക്ഷം രൂപയാണ് ആവശ്യമുള്ളത്. മരുന്നിനും മറ്റുമായി വേറെയും തുക കണ്ടെത്തണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നിത്യചിലവിന് പോലും പ്രയാസപ്പെടുന്ന കുടുംബത്തിന് ഇത്രയും തുക താങ്ങാവുന്നതിലും അപ്പുറമാണ്.
  
Badiyadukka, Kasaragod, Kerala, News, Top-Headlines, Doctor, Treatment, Needs help, Helping hands, Help, Three years old poor boy seeking financial aid for treatment.

ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഈ കുരുന്നിന് സുമനസുകളുടെ സഹായം വേണം. കരുണ വറ്റാത്തവരുടെ സഹായത്തിന് കൈ നീട്ടുകയാണ് കുടുംബം. ഇതിനായി മാതാവിന്റെ പേരിൽ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. വിവരങ്ങൾ താഴെ നൽകുന്നു.

Name: Shyamala M
Account No: 42092200032020
Bank: Canara Bank, Badiyadukka. IFSC: CNRB0004489
Google pay: 7899691596.


കൂടുതൽ വിവരങ്ങൾക്ക്: 9895399792 (ഹമീദ് കെടഞ്ചി)

Keywords: Badiyadukka, Kasaragod, Kerala, News, Top-Headlines, Doctor, Treatment, Needs help, Helping hands, Help, Three years old poor boy seeking financial aid for treatment.

Post a Comment